കിര്‍സ്റ്റണിന്റെ രാജി, സര്‍പ്രൈസ് പരിശീലകനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍
പാകിസ്ഥാന്‍ വൈറ്റ് ബോള്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഗാരി കിര്‍സ്റ്റന്‍ രാജിവച്ചു. പിസിബിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഡേവിഡ് റീഡിനെ പരിശീലക സംഘത്തില്‍ ഉള്‍പ്പെടുത്തണമെന്ന കിര്‍സ്റ്റന്റെ ആവശ്യം പിസിബി തള്ളിയതാണ് പ്രധാന പ്രശ്‌നം.
ജൂണില്‍ ട്വന്റി 20 ലോകകപ്പിന് മുന്നോടിയാണ് കിര്‍സ്റ്റണ്‍ പാകിസ്ഥാന്‍ പരിശീലകനായത്. എന്നാല്‍ ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി. ടീമിലെ ഗ്രൂപ്പിസത്തെ വിമര്‍ശിച്ച് കിര്‍സ്റ്റണ്‍ രം?ഗത്തെത്തിയതും പിസിബിയുമായുള്ള ബന്ധം വഷളാക്കി.
നവംബര്‍ 4 ന് ഓസ്‌ട്രേലിയയ്ക്കെതിരായ പരമ്പരയില്‍ ടെസ്റ്റ് പരിശീലകന്‍ ജേസണ്‍ ഗില്ലസ്പി പാകിസ്ഥാന്‍ ടീമിനെ പരിശീലിപ്പിക്കും. ഇംഗ്ലണ്ടിനെതിരെ വര്‍ഷങ്ങള്‍ക്ക്് ശേഷം പാകിസ്ഥാന്‍ പരമ്പര നേടിയത് ഗില്ലസ്പിയ്ക്ക് കീഴിലായിരുന്നു.
2011 ല്‍ ഇന്ത്യയെ ലോകകപ്പ് ജേതാക്കളാക്കിയ ഗാരി കിര്‍സ്റ്റണ്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 101 ടെസ്റ്റുകളും 185 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 14000ലധികം റണ്‍സ് നേടിയിട്ടുളള താരമാണ് കിര്‍സ്റ്റണ്‍.