Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

ഡ്രസ്സിങ് റൂം രഹസ്യങ്ങള്‍ ചോര്‍ത്തുന്നത് സര്‍ഫറാസ് ഖാന്‍, ഗുരുതര ആരോപവുമായി ഗംഭീര്‍

11:17 PM Jan 15, 2025 IST | Fahad Abdul Khader
UpdateAt: 11:17 PM Jan 15, 2025 IST
Advertisement

ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസ്സിങ് റൂം രഹസ്യങ്ങള്‍ ചോര്‍ത്തിയത് യുവതാരം സര്‍ഫറാസ് ഖാനാണെന്ന ആരോപണവുമായി കോച്ച് ഗംഭീര്‍ രംഗത്ത്. ബിസിസിഐയുടെ അവലോകന യോഗത്തിലാണ് ഗംഭീര്‍ ഈ ഗുരുതര ആരോപണം ഉന്നയിച്ചത്.

Advertisement

'ഡ്രസ്സിങ് റൂമില്‍ താരങ്ങളും കോച്ചും തമ്മില്‍ പലതുമുണ്ടാകും, അത് അവിടെ തന്നെ തീരണം,' ഗംഭീര്‍ പറഞ്ഞു.

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ സര്‍ഫറാസിന് ഒരു മത്സരത്തിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. കിവീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സെഞ്ച്വറി നേടിയെങ്കിലും പിന്നീട് ഫോം നഷ്ടപ്പെട്ട സര്‍ഫറാസിനെ ഓസീസ് പര്യടനത്തില്‍ നിന്ന് പൂര്‍ണ്ണമായും അവഗണിച്ചിരുന്നു.

Advertisement

ഓസ്‌ട്രേലിയയ്ക്കെതിരായ പരമ്പരയിലെ തോല്‍വിയെത്തുടര്‍ന്ന് നടന്ന ബിസിസിഐ യോഗത്തില്‍ സീനിയര്‍ താരങ്ങളുടെ പ്രകടനത്തെ ഗംഭീര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ വിമര്‍ശനമാണ് പുറത്തുവന്നത് എന്നാണ് സൂചന.

'കഴിഞ്ഞ ആറുമാസം നിങ്ങളുടെ ഇഷ്ടമനുസരിച്ച് കളിക്കാന്‍ ഞാന്‍ അവസരം നല്‍കി. ഇനി ഞാന്‍ പറയുന്നതുപോലെ കളിക്കാന്‍ തയ്യാറാകണം,' ഗംഭീര്‍ യോഗത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

സര്‍ഫറാസിന്റെ ഈ നടപടി ഗംഭീറിനെ ചൊടിപ്പിച്ചുവെന്നും ഇത് സര്‍ഫറാസിന്റെ കരിയറിന് തന്നെ തിരിച്ചടിയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗംഭീര്‍ പരിശീലകനായിരിക്കുന്നിടത്തോളം കാലം സര്‍ഫറാസ് ഇന്ത്യക്കായി കളിക്കാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഓസീസ് പര്യടനത്തിലെ തോല്‍വിയോടെ ഗംഭീറിന്റെ കോച്ച് പദവിയും അനിശ്ചിതത്വത്തിലാണ്.

Advertisement
Next Article