For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

പുതിയ നായകന്‍ ബുംറ തന്നെ, വമ്പന്‍ പ്രഖ്യാപനവുമായി ഗംഭീര്‍

10:02 AM Nov 11, 2024 IST | Fahad Abdul Khader
UpdateAt: 10:02 AM Nov 11, 2024 IST
പുതിയ നായകന്‍ ബുംറ തന്നെ  വമ്പന്‍ പ്രഖ്യാപനവുമായി ഗംഭീര്‍

വ്യക്തിപരമായ കാരണങ്ങളാല്‍ രോഹിത് ശര്‍മ്മ ആദ്യ ടെസ്റ്റ് നഷ്ടപ്പെടുത്തിയാല്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യന്‍ ടീമിനെ നയിക്കുമെന്ന് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ സ്ഥിരീകരിച്ചു. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയ്ക്ക് മുന്നോടിയായി ഓസ്‌ട്രേലിയയിലേക്ക് പുറപ്പെടും മുമ്പ് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ ഗംഭീര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്.

'ബുംറ വൈസ് ക്യാപ്റ്റനാണ്; രോഹിത് ലഭ്യമല്ലെങ്കില്‍, അദ്ദേഹം പെര്‍ത്തില്‍ ഇന്ത്യന്‍ ടീമിനെ നയിക്കും' ഗംഭീര്‍ പറഞ്ഞു.

Advertisement

മോശം ഫോമിനെ തുടര്‍ന്ന് വിമര്‍ശങ്ങളേല്‍ക്കുന്ന മുതിര്‍ന്ന താരങ്ങളായ രോഹിത്ത് ശര്‍മ്മയ്ക്കും വിരാട് കോഹ്ലിയ്ക്കും ഗൗതം ഗംഭീര്‍ പിന്തുണ പ്രഖ്യാപിച്ചു.

'വിരാടിനെയും രോഹിതിനെയും കുറിച്ച് എനിക്ക് യാതൊരു ആശങ്കയുമില്ല - അവര്‍ അവിശ്വസനീയമാംവിധം കരുത്തരായ പുരുഷന്മാരാണെന്ന് ഞാന്‍ കരുതുന്നു, അവര്‍ ധാരാളം നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട് - ഭാവിയില്‍ ധാരാളം നേട്ടങ്ങള്‍ കൈവരിക്കുന്നത് തുടരും - ഏറ്റവും പ്രധാനപ്പെട്ട കാര്യം അവര്‍ കഠിനാധ്വാനം ചെയ്യുന്നു എന്നതാണ് - അവര്‍ക്ക് ഇപ്പോഴും അഭിനിവേശമുണ്ട്, അവര്‍ക്ക് ഇപ്പോഴും ധാരാളം നേട്ടങ്ങള്‍ കൈവരിക്കണമെന്ന് ആഗ്രഹമുണ്ട്, അത് പ്രധാനമാണ് - പ്രത്യേകിച്ച് അവസാന പരമ്പരയ്ക്ക് ശേഷം ധാരാളം വിശപ്പ് അവരിലുണ്ടെന്ന് എനിക്ക് തോന്നുന്നു' ഗംഭീര്‍ പറഞ്ഞു.

Advertisement

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റ് നവംബര്‍ 22 മുതല്‍ പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടക്കും. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക് നിര്‍ണ്ണായകമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ 4-0ത്തിന് ഇന്ത്യയ്ക്ക് ഈ പരമ്പര ജയിക്കണം.

Advertisement
Advertisement