For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

സെഞ്ച്വറി അടിച്ചിട്ടും സര്‍ഫറാസ് പുറത്ത്, രാഹുല്‍ ടീമില്‍ തുടരുമെന്ന് ഗംഭീര്‍, കട്ട പിന്തുണ പ്രഖ്യാപിച്ചു

03:08 PM Oct 23, 2024 IST | admin
UpdateAt: 03:08 PM Oct 23, 2024 IST
സെഞ്ച്വറി അടിച്ചിട്ടും സര്‍ഫറാസ് പുറത്ത്  രാഹുല്‍ ടീമില്‍ തുടരുമെന്ന് ഗംഭീര്‍  കട്ട പിന്തുണ പ്രഖ്യാപിച്ചു

ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ രാഹുലിന്റെ മോശം പ്രകടനത്തോടെ ആരാധക രോഷം ഏറ്റവുവാങ്ങുകയാണല്ലോ ഇന്ത്യന്‍ താരം കെഎല്‍ രാഹുല്‍. എന്നാല്‍ രാഹുലിനെ വിമര്‍ശകര്‍ക്ക് വിട്ടുകൊടുക്കില്ലെന്നും രാഹുലിന് ടീം പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും ഇന്ത്യന്‍ ഹെഡ് കോച്ച് ഗൗതം ഗംഭീര്‍ പ്രഖ്യാപിച്ചു.

രാഹുല്‍ മികച്ച പ്രകടനം നടത്തി മടങ്ങിയെത്തുമെന്ന് തനിയ്ക്ക് ഉറപ്പുണ്ടെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടെസ്റ്റിന് മുന്നോടിയായി വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗംഭീര്‍.

Advertisement

ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ രാഹുല്‍ 0 ഉം 12 ഉം റണ്‍സുകള്‍ മാത്രമാണ് നേടിയത്. രണ്ട് ഇന്നിംഗ്‌സുകളിലും വില്യം ഓറോര്‍ക്കാണ് അദ്ദേഹത്തെ പുറത്താക്കിയത്. ഇതോടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിയാത്തതിന് വിമര്‍ശനം നേരിടേണ്ടി വന്നു രാഹുലിന്.

എന്നാല്‍ സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ കാരണം രാഹുലിന്റെ മൂല്യം ഇന്ത്യ കുറച്ചുകാണില്ലെന്ന് ഹെഡ് കോച്ച് വ്യക്തമാക്കി. കാന്‍പൂരിലെ ഗ്രീന്‍ പാര്‍ക്കില്‍ നജ്മുല്‍ ഷാന്റോയുടെ ബംഗ്ലാദേശിനെതിരെ 43 പന്തില്‍ നിന്ന് 68 റണ്‍സ് നേടിയ രാഹുലിനെ ഹെഡ് കോച്ച് പ്രശംസിച്ചു

Advertisement

'സോഷ്യല്‍ മീഡിയ ഒട്ടും പ്രധാനമല്ല. ടീം മാനേജ്‌മെന്റും ലീഡര്‍ഷിപ്പ് ഗ്രൂപ്പും എന്താണ് ചിന്തിക്കുന്നത് എന്നതാണ് പ്രധാനം. അദ്ദേഹം നന്നായി ബാറ്റ് ചെയ്യുന്നു, കാന്‍പൂരില്‍ (ബംഗ്ലാദേശിനെതിരെ ബുദ്ധിമുട്ടുള്ള വിക്കറ്റില്‍) മാന്യമായ ഒരു ഇന്നിംഗ്‌സ് കളിച്ചു' ഗംഭീര്‍ പറഞ്ഞു.

'വലിയ റണ്‍സ് നേടേണ്ടതുണ്ടെന്ന് അദ്ദേഹത്തിന് അറിയാമെന്നും റണ്‍സ് നേടാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്നും എനിക്ക് ഉറപ്പുണ്ട്. അതുകൊണ്ടാണ് ടീം അദ്ദേഹത്തെ പിന്തുണയ്ക്കുന്നത് … ആത്യന്തികമായി, എല്ലാവരെയും വിലയിരുത്തുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് എന്നാല്‍ വിധിക്കപ്പെടുക എന്നതാണ്' ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

Advertisement

ഇതോടെ മൂന്നാം ടെസ്റ്റില്‍ നിന്ന് സര്‍ഫറാസ് പുറത്താകുമെന്ന് ഏതാണ്ട് ഉറപ്പായി. രണ്ടാം ടെസ്റ്റില്‍ ഗില്‍ പരിക്ക് ഭേദമായതോടെ ടീമിലേക്ക് തിരിച്ചെത്തുമെന്ന് സ്ഥിരീകരിക്കപ്പെട്ടുണ്ട്. ഇതോടെയാണ ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ സര്‍ഫറാസ് ടീമില്‍ നിന്നും പുറത്താകുക.

Advertisement