രോഹിത്തിനെ ഇന്ത്യ പുറത്താക്കുന്നു, ഒറ്റക്ക് വാര്‍ത്ത സമ്മേളനം നടത്തി ഗംഭീര്‍
ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ടെസ്റ്റില്‍ രോഹിത് ശര്‍മ്മ കളിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ ഹെഡ് കോച്ച് ഗൗതം ഗംഭീര്‍. പതിവിന് വിപരീതമായി ക്യാപ്റ്റന്റെ അഭാവത്തില്‍ ഒറ്റയ്ക്കാണ് ഗൗതം ഗംഭീര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. ഇത് ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടിയിരിക്കുകയാണ്.
'നാളെ പിച്ചിന്റെ അവസ്ഥ നോക്കിയ ശേഷമേ പ്ലേയിംഗ് ഇലവന്‍ തീരുമാനിക്കൂ,' എന്നായിരുന്നു കോച്ചിന്റെ പ്രതികരണം. 'എല്ലാം നല്ല രീതിയില്‍ നടക്കുന്നു. ക്യാപ്റ്റന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാത്തതില്‍ അസ്വാഭാവികത ഒന്നുമില്ല.'
എന്നാല്‍ ഈ മറുപടി ആരാധകരെ സംശയത്തിലാക്കിയിട്ടുണ്ട്. മോശം ഫോമിലൂടെ കടന്നുപോകുന്ന രോഹിത് സ്വയം പിന്മാറുമെന്നും, സിഡ്‌നി ടെസ്റ്റിന് ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, പേസര്‍ ആകാശ് ദീപിന് പരിക്കിനെ തുടര്‍ന്ന് അഞ്ചാം ടെസ്റ്റ് നഷ്ടമാകുമെന്ന് കോച്ച് സ്ഥിരീകരിച്ചു. പകരക്കാരന്‍ ആരെന്ന കാര്യത്തില്‍ വ്യക്തതയില്ല.
രോഹിതിന്റെ അഭാവത്തില്‍ ടീമിനെ നയിക്കാന്‍ ആര് എന്ന ചോദ്യവും ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍, സിഡ്‌നി ടെസ്റ്റിനെ ചുറ്റിപ്പറ്റി ധാരാളം അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നു.