For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ഡ്രസ്സിംഗ് റൂമില്‍ പലതും സംഭവിക്കും, അതൊന്നും പുറത്തു പറയരുത്, തുറന്നടിച്ച് ഗംഭീര്‍

11:36 AM Jan 02, 2025 IST | Fahad Abdul Khader
UpdateAt: 11:36 AM Jan 02, 2025 IST
ഡ്രസ്സിംഗ് റൂമില്‍ പലതും സംഭവിക്കും  അതൊന്നും പുറത്തു പറയരുത്  തുറന്നടിച്ച് ഗംഭീര്‍

ഇന്ത്യന്‍് ക്രിക്കറ്റ് ടീമുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിവാദങ്ങളെ കുറിച്ച് പ്രതികരിച്ച് ഹെഡ് കോച്ച് ഗൗതം ഗംഭീര്‍. ഓസ്‌ട്രേലിയക്കെതിരായ അവസാന ടെസ്റ്റിന് മുന്നോടിയായി നടത്തി വാര്‍ത്താസമ്മേളനത്തില്‍ ആണ് ഇന്ത്യന്‍ ഹെഡ് കോച്ച് ഡ്രസ്സിംഗ് റൂം വിവാദങ്ങളെ കുറിച്ച് പ്രതികരിച്ചത്.

കളിക്കാരും പരിശീലകരും തമ്മിലുള്ള ചര്‍ച്ചകള്‍ ഡ്രസ്സിംഗ് റൂമില്‍ തന്നെ തീരണമെന്നും അത് പുറത്തു പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ചിലപ്പോള്‍ കടുത്ത വാക്കുകള്‍ ഉപയോഗിക്കേണ്ടി വരുമെന്നും എല്ലായ്‌പ്പോഴും മൃദുവായി സംസാരിക്കാന്‍ കഴിയില്ലെന്നും ഗംഭീര്‍ പറഞ്ഞു.

Advertisement

ടീമിനുള്ളിലെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അദ്ദേഹം നിഷേധിച്ചു. 'അവ വെറും റിപ്പോര്‍ട്ടുകള്‍ മാത്രമാണ്, സത്യമല്ല,' അദ്ദേഹം പറഞ്ഞു. പരിക്കേറ്റ ആകാശ് ദീപ് അടുത്ത മത്സരത്തില്‍ കളിക്കില്ലെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ പകരക്കാരന്‍ ആരെന്ന് വെളിപ്പെടുത്തിയില്ല.

നാലാം ടെസ്റ്റ് തോറ്റതിനെ തുടര്‍ന്ന് ടീമിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സീനിയര്‍ താരങ്ങളുടെ പ്രകടനത്തില്‍ ഗൗതം ഗംഭീര്‍ അതൃപ്തി പ്രകടിപ്പിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു. ഇനിയും മെച്ചപ്പെടുത്തിയില്ലെങ്കില്‍ സീനിയര്‍ താരങ്ങളെ ഒഴിവാക്കുമെന്ന് ഗംഭീര്‍ മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Advertisement

ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം, സീനിയര്‍ താരങ്ങളുടെ മോശം പ്രകടനത്തെ തുടര്‍ന്ന് ചേതേശ്വര്‍ പുജാരയെ തിരികെ കൊണ്ടുവരാന്‍ ഹെഡ് കോച്ച് ആഗ്രഹിച്ചിരുന്നു. എന്നാല്‍ സെലക്ഷന്‍ കമ്മിറ്റി ഇത് നിരസിച്ചുത്രെ.

ഈ വിവാദങ്ങള്‍ക്കിടയിലാണ് ഓസ്‌ട്രേലിയക്കെതിരായ നിര്‍ണായകമായ അഞ്ചാം ടെസ്റ്റ് നടക്കുന്നത്. 2-1ന് പരമ്പരയില്‍ പിന്നിലായ ഇന്ത്യക്ക് ഈ മത്സരം ജയിച്ചാല്‍ പരമ്പര സമനിലയിലാക്കി ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി നിലനിര്‍ത്താം.

Advertisement

Advertisement