For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

രോഹിത്തിനെ ഗംഭീര്‍ പെയ്ന്റടിയ്ക്കുന്നു, ആഞ്ഞടിച്ച് ഗവാസ്‌ക്കര്‍

11:29 PM Mar 06, 2025 IST | Fahad Abdul Khader
Updated At - 11:29 PM Mar 06, 2025 IST
രോഹിത്തിനെ ഗംഭീര്‍ പെയ്ന്റടിയ്ക്കുന്നു  ആഞ്ഞടിച്ച് ഗവാസ്‌ക്കര്‍

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ പ്രകടനത്തെ വിമര്‍ശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ രംഗത്ത്. രോഹിത്തിനെ പ്രശംസിച്ച ഹെഡ് കോച്ച് ഗൗതം ഗംഭീര്‍ രംഗത്തെത്തിയതാണ് ഗവാസ്‌ക്കറിനെ പ്രകോപിപ്പിച്ചത്.

ഓസ്ട്രേലിയക്കെതിരായ സെമിയില്‍ രോഹിത് ശര്‍മ്മ 29 പന്തില്‍ 28 റണ്‍സ് നേടിയിരുന്നു. വലിയ സ്‌കോറുകള്‍ നേടാന്‍ രോഹിത്തിന് കഴിഞ്ഞില്ലെങ്കിലും, അദ്ദേഹം മികച്ച തുടക്കമിടുന്നതും അത് ടീമിന് നല്‍കുന്ന ആത്മവിശ്വാസം വലുതാണെന്നും മത്സര ശേഷം ഹെഡ് കോച്ച് ഗൗതം ഗംഭീര്‍ പറഞ്ഞിരുന്നു. ഈ വാദത്തെയാണ് ഗവാസ്‌കര്‍ എതിര്‍ത്തത്.

Advertisement

ഗവാസ്‌കറിന്റെ വിമര്‍ശനം

'രോഹിത് ഇന്ത്യയുടെ ക്യാപ്റ്റന്‍ മാത്രമല്ല, ഓപ്പണര്‍ കൂടിയാണ്. പവര്‍പ്ലേയില്‍ ആക്രമിച്ച് കളിക്കാന്‍ രോഹിത്തിന് കഴിയുന്നുണ്ടെങ്കിലും, അത് വലിയ സ്‌കോറായി മാറ്റാന്‍ സാധിക്കുന്നില്ല. ഫൈനലില്‍ രോഹിത്തിന്റെ പ്രകടനം നിര്‍ണായകമാണ്,' ഗവാസ്‌കര്‍ പറഞ്ഞു.

Advertisement

'രോഹിത് പിടിച്ചുനില്‍ക്കുകയാണെങ്കില്‍, ഇന്ത്യക്ക് അനായാസമായി 350 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ കഴിയും. 25-30 ഓവറുകള്‍ ബാറ്റ് ചെയ്യാനുള്ള അവസരം വിനിയോഗിക്കാന്‍ രോഹിത് തയ്യാറാകണം. ഒരു ബാറ്റര്‍ എന്ന നിലയില്‍ 25-30 റണ്‍സ് നേടുന്നതില്‍ നിങ്ങള്‍ സന്തുഷ്ടനാണോ? അങ്ങനെയാകരുത്. നിങ്ങള്‍ 25 ഓവറുകള്‍ ബാറ്റ് ചെയ്താല്‍ ടീമില്‍ നിങ്ങളുടെ സ്വാധീനം ഇതിലും വലുതായിരിക്കും,' ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

രോഹിതിന്റെ പ്രകടനത്തിലെ പ്രത്യേകതകള്‍

Advertisement

രോഹിത് ശര്‍മ്മക്ക് സ്ഥിരമായി മികച്ചരീതിയില്‍ വലിയ സ്‌കോറുകള്‍ നേടാന്‍ കഴിയുന്നില്ല എന്നത് ശ്രദ്ധേയമായ ഒരു കാര്യമാണ്. പവര്‍പ്ലേയില്‍ കളിതുടങ്ങുമ്പോള്‍ ഉണ്ടാകുന്ന വേഗത കുറഞ്ഞ പില്‍ക്കാല ഓവറുകളിലേക്ക് എത്തുമ്പോള്‍ നിലനിര്‍ത്താന്‍ സാധിക്കാത്ത സാഹചര്യം ഉണ്ട്.

രോഹിത് ശര്‍മ്മ തുടക്കം നല്‍കുന്ന ആത്മവിശ്വാസം ടീമിനെ ഒരുപാട് സഹായിക്കുന്നുണ്ട് എന്നത് മറക്കാന്‍ സാധിക്കില്ല. ഇത് ടീമിലെ മറ്റു ബാറ്സ്സമാന്‍മാര്‍ക്ക് വളരെയധികം ഉപകരിക്കുന്നു.

രോഹിത് ശര്‍മ്മയുടെ കഴിവ് വെച്ച് നോക്കുമ്പോള്‍, കുറഞ്ഞത് 25 ഓവറെങ്കിലും ബാറ്റ് ചെയ്യണം. അങ്ങനെയാണെങ്കില്‍ ഇന്ത്യക്ക് 50 ഓവറുകളില്‍ 350+ സ്‌കോര്‍ നേടാന്‍ കഴിയും.

രോഹിതില്‍ നിന്നുള്ള പ്രതീക്ഷകള്‍

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ നായകനെന്ന നിലയില്‍ വലിയ ഇന്നിംഗ്‌സാണ് രോഹിത് ശര്‍മ്മയില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. നായകനെന്ന നിലയില്‍ രോഹിത് മികച്ച പ്രകടനമാണ് നടത്തുന്നതെങ്കിലും ബാറ്റര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രകടനത്തില്‍ തൃപ്തനല്ലെന്നാണ് ഗവാസ്‌കര്‍ വ്യക്തമാക്കുന്നത്.

ഇതിനകം ഗ്രൂപ്പ് ഘട്ടത്തിലും സെമിഫൈനലിലും മികച്ച പ്രകടനം നടത്തിയ ഇന്ത്യയ്ക്ക് ഫൈനലിലും അത് ആവര്‍ത്തിക്കാനാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്തായാലും ഇന്ത്യന്‍ ടീമും രോഹിത് ശര്‍മ്മയും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Advertisement