കോട്സിയെ ശിക്ഷിച്ച് ഐസിസി, സഞ്ജുവിന്റെ 'ശിക്ഷ'യ്ക്ക് പുറമെ അടുത്ത തിരിച്ചടി
ഇന്ത്യയ്ക്കെതിരായ നാലാം ട്വന്റി 20യില്‍ അമ്പയറുടെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചതിന് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ജെറാള്‍ഡ് കോട്സിയെ ശിക്ഷിച്ച് ഐസിസി. ജെറാള്‍ഡ് കോട്സി എറിഞ്ഞ ഒരു പന്ത് അമ്പയര്‍ വൈഡ് വിധിച്ചപ്പോള്‍ താരം അത് എതിര്‍ത്തിരുന്നു. ഈ പ്രവൃത്തിയാണ് ഐസിസുടെ ശിക്ഷയ്ക്ക് കോട്‌സിയെ ഇരയാക്കിയത്.
കോട്സിക്ക് കര്‍ശന താക്കീതും ഒരു ഡിമെറിറ്റ് പോയിന്റും ലഭിച്ചു. ഐസിസിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
മത്സരത്തില്‍ കോട്സി മോശം പ്രകടനമാണ് കാഴ്ചവച്ചത്. മൂന്ന് ഓവറില്‍ 43 റണ്‍സ് വഴങ്ങിയ കോട്സിക്ക് ഒരു വിക്കറ്റ് പോലും നേടാനായില്ല. സഞ്ജു സാംസണിന്റെയും തിലക് വര്‍മയുടെയും സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ ഇന്ത്യ 20 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സ് ്അടിച്ചെടുക്കുകയും ചെയ്തിരുന്നു.
മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക 18.2 ഓവറില്‍ 148 റണ്‍സിന് പുറത്തായി. 43 റണ്‍സെടുത്ത ട്രിസ്റ്റന്‍ സ്റ്റബ്സ് ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്ക് വേണ്ടി അര്‍ഷ്ദീപ് സിങ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. 135 റണ്‍സിന് ജയിച്ച ഇന്ത്യ പരമ്പര 3-1ന് സ്വന്തമാക്കി.