ചരിത്രം കുറിച്ച് ഗില്‍, അവിശ്വസനീയ റെക്കോര്‍ഡ് സ്വന്തമാക്കി!
ഐപിഎല്‍ ചരിത്രത്തില്‍ ഒരു പുതിയ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് യുവ ബാറ്റിംഗ് സെന്‍സേഷന്‍ ശുഭ്മാന്‍ ഗില്‍. 25 വയസ്സ് മാത്രം പ്രായമുള്ള ഗില്‍, ഐപിഎല്ലില്‍ 25 തവണ 50-ല്‍ അധികം റണ്‍സ് നേടുന്ന ലോകത്തിലെ ആദ്യത്തെ കളിക്കാരനായി മാറിയിരിക്കുകയാണ്.
ഹൈദരാബാദിനെതിരെ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച 61 റണ്‍സ് പ്രകടനമാണ് ഗില്ലിനെ ഈ അപൂര്‍വ നേട്ടത്തിന് ഉടമയാക്കിയത്. ഈ മത്സരത്തില്‍ അര്‍ദ്ധ സെഞ്ചുറി നേടിയതോടെ ഗില്‍ ഐപിഎല്ലില്‍ നാല് സെഞ്ച്വറികളും 21 അര്‍ദ്ധ സെഞ്ചുറികളും ഉള്‍പ്പെടെ 25 തവണ 50-ല്‍ അധികം സ്‌കോര്‍ നേടി. 25 വയസ്സിനുള്ളില്‍ ഇത്രയധികം 50+ സ്‌കോറുകള്‍ നേടുന്ന മറ്റൊരു കളിക്കാരന്‍ ലോക ക്രിക്കറ്റില്‍ തന്നെയില്ല.
തുടക്കം കൊല്‍ക്കത്തയില്‍, വളര്‍ച്ച ഗുജറാത്തില്‍
2018-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെയാണ് ഗില്‍ ഐപിഎല്‍ കരിയര്‍ ആരംഭിച്ചത്. അന്ന് 19 വയസ്സായിരുന്ന താരം 2021 വരെ കൊല്‍ക്കത്തയ്ക്ക് വേണ്ടി 10 അര്‍ദ്ധ സെഞ്ചുറികള്‍ നേടി. 2022-ല്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ എത്തിയതോടെ ഗില്ലിന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടായി. ഗുജറാത്തിനായി ഗില്‍ ഇതിനോടകം നാല് സെഞ്ചുറികളും 15 അര്‍ദ്ധ സെഞ്ചുറികളും സ്വന്തമാക്കിയിട്ടുണ്ട്.
25 വയസ്സില്‍ കൂടുതല്‍ 50+ സ്‌കോറുകള്‍ നേടിയ താരങ്ങള്‍
താരം ടീമുകള്‍ 25 വയസ്സില്‍ നേടിയ 50+ സ്‌കോറുകള്‍ സെഞ്ചുറികള്‍ അര്‍ദ്ധ സെഞ്ചുറികള്‍
ശുഭ്മാന്‍ ഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് 25 4 21
രോഹിത് ശര്‍മ്മ ഡെക്കാന്‍ ചാര്‍ജേഴ്‌സ്, മുംബൈ ഇന്ത്യന്‍സ് 19 1 18
ഇഷാന്‍ കിഷന്‍ ഗുജറാത്ത് ലയണ്‍സ്, മുംബൈ ഇന്ത്യന്‍സ് 16 0 16
ശ്രേയസ് അയ്യര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 16 0 16
വിരാട് കോഹ്ലി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 16 0 16
ഋഷഭ് പന്ത് ഡല്‍ഹി ക്യാപിറ്റല്‍സ് 16 1 15
26 വയസ്സ് തികയുന്നതിന് മുമ്പ് 3000 റണ്‍സ്
26 വയസ്സ് തികയുന്നതിന് മുമ്പ് 3000-ല്‍ അധികം റണ്‍സ് നേടുന്ന ഏക കളിക്കാരനും ശുഭ്മാന്‍ ഗില്‍ ആണ്. 107 മത്സരങ്ങളില്‍ നിന്ന് 38.20 ശരാശരിയോടെ 3362 റണ്‍സ് താരം ഇതിനോടകം നേടിയിട്ടുണ്ട്. ഋഷഭ് പന്താണ് ഈ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത്.
യുവ സെഞ്ചുറി വീരന്‍
ഐപിഎല്‍ ചരിത്രത്തില്‍ മൂന്നും നാലും സെഞ്ചുറികള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോര്‍ഡും ഗില്ലിനാണ്. 26 വയസ്സ് തികയുന്നതിന് മുമ്പ് മറ്റാര്‍ക്കും രണ്ട് സെഞ്ചുറികളില്‍ കൂടുതല്‍ നേടാന്‍ സാധിച്ചിട്ടില്ല.
ശുഭ്മാന്‍ ഗില്ലിന്റെ ഈ നേട്ടം ഇന്ത്യന്‍ ക്രിക്കറ്റിനും ഐപിഎല്ലിനും ഒരുപോലെ അഭിമാനകരമാണ്. ഇനിയും നിരവധി റെക്കോര്‍ഡുകള്‍ ഈ യുവതാരം സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.