Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

അമാനുഷികം, അതിശയകരം ഈ ക്യാച്ച് ; പരുന്തിനെ പോലെ പറന്നു പിടിച്ച് ഗ്ലെൻ ഫിലിപ്സ്

11:41 AM Nov 29, 2024 IST | Fahad Abdul Khader
UpdateAt: 11:47 AM Nov 29, 2024 IST
Advertisement

ന്യൂസിലൻഡിന്റെ ഗ്ലെൻ ഫിലിപ്‌സ് ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം അവിശ്വസനീയമായ ഒരു ക്യാച്ച് കൈയ്യിലൊതുക്കി ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ചു. ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവലിൽ നടന്ന മത്സരത്തിൽ ഫിലിപ്‌സ് നേടിയ ഈ അത്ഭുതകരമായ ക്യാച്ച് മികച്ച ഫോമിൽ ബാറ്റ് വീശിക്കൊണ്ടിരുന്ന ഇംഗ്ലീഷ് ബാറ്റർ ഒലി പോപ്പിന്റെ വിക്കറ്റ് കിവികൾക്ക് നേടിക്കൊടുത്തു.

Advertisement

ഇംഗ്ലണ്ട് ബാറ്റർമാരായ ഹാരി ബ്രൂക്കും, ഒല്ലി പോപ്പും ടീമിനെ ശക്തമായ നിലയിൽ അടിത്തറ പാകി ആക്രമണം ന്യൂസിലൻഡിന്റെ ബൗളര്മാരിലേക്ക് നയിച്ചുകൊണ്ടിരിക്കെയാണ് ഈ പറക്കും ക്യാച്ച് പിറന്നത്. 150 റൺസ് കടന്ന ഈ കൂട്ടുകെട്ടിനെ തകർത്താൽ മാത്രമേ കിവികൾക്ക് മത്സരത്തിലേക്ക് തിരിച്ചുവരാൻ സാധിക്കുമായിരുന്നുള്ളൂ..

ഇംഗ്ലണ്ടിന്റെ ആക്രമണം ചെറുക്കാൻ ന്യൂസിലാൻഡ് നായകൻ ടിം സൗത്തിയെ ആക്രമണത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഈ ബൗളിംഗ് മാറ്റം ന്യൂസിലൻഡിന് ഗുണം ചെയ്തു. സൗത്തി ഓഫ് സ്റ്റമ്പിന് പുറത്ത് 125.9 കിലോമീറ്റർ വേഗതയിൽ എറിഞ്ഞ പന്തിൽ, ലഭ്യമായ വിഡ്ത് കണ്ട പോപ്പ് പന്ത് കട്ട് ചെയ്യാൻ ശ്രമിച്ചു.

Advertisement

മികച്ച കോണ്ടാക്റ്റും, ടൈമിങ്ങും ലഭിച്ചെങ്കിലും, ഷോട്ട് താഴ്ത്തി അടിക്കാൻ പോപ്പ് ശ്രമിച്ചില്ല, പന്ത് വായുവിലേക്ക് പറന്നു. എന്നാൽ ഗല്ലിയിൽ നിന്ന ഫിലിപ്‌സ് പക്ഷിയെപ്പോലെ വലത്തേക്ക് പറന്ന് അത്ഭുതകരമായി പന്ത് കയ്യിലൊതുക്കി. ഫിലിപ്‌സാണ് ഫീൽസിൽ എന്നതോർക്കാതെ വായുവിൽ ഷോട്ട് ഉതിർക്കാനുള്ള തീരുമാനത്തെ പഴിച്ചുകൊണ്ട് പോപ്പ് പുറത്തേക്ക് .

ഒറ്റക്കൈകൊണ്ട് ക്യാച്ച് പിടിക്കുമ്പോൾ ഫിലിപ്‌സ് ഗ്രൗണ്ടിന് സമാന്തരമായി വായുവിൽ ആയിരുന്നു നിന്നത്. ഈ പുറത്താകൽ 151 റൺസിന്റെ ബ്രൂക്ക്-പോപ്പ് കൂട്ടുകെട്ടിനെ തകർത്തു.

ക്യാച്ചിന്റെ വീഡിയോ ഇവിടെ കാണാം:

ഒന്നാം ദിവസം ഇംഗ്ലണ്ട് ന്യൂസിലൻഡിനെ 348 റൺസിന് പുറത്താക്കിയിരുന്നു. നിലവിൽ 5 വിക്കറ്റ് നഷ്ടത്തിൽ 319 റൺസ് എന്ന അവസ്ഥയിലാണ് ഇംഗ്ലണ്ട്. തകർപ്പൻ സെഞ്ചുറിയുമായി (163 പന്തിൽ 132) യുവതാരം ഹാരി ബ്രൂക്കും, 37 റൺസുമായി ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സുമാണ് ക്രീസിൽ..

Advertisement
Next Article