Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

ഇന്ത്യന്‍ ടീമിന് സന്തോഷവാര്‍ത്ത! ആ സൂപ്പര്‍ താരം ഐപിഎല്ലില്‍ തിരിച്ചെത്തുന്നു

12:11 PM Mar 16, 2025 IST | Fahad Abdul Khader
Updated At : 12:11 PM Mar 16, 2025 IST
Advertisement

ഐപിഎല്‍ അതിന്റെ ഏല്ലാ ആവേശത്തോടും കൂടി 18-ാം സീസണിലേക്ക് കടക്കുകയാണ്. കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇത്തവണ കിരീട പ്രതീക്ഷയിലാണ് വലിയ മുന്നൊരുക്കങ്ങള്‍ നടക്കുന്നത്. അതിനിടെ ടീമിനെ തേടി ഒരു സന്തോഷ വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്.

Advertisement

കഴിഞ്ഞ രണ്ട് മാസമായി പരിക്കിന്റെ പിടിയിലായ നിതീഷ് കുമാര്‍ റെഡ്ഡി ഐപിഎല്‍ കളിയ്ക്കാന്‍ ടീമിലേക്ക് തിരിച്ചെത്തുന്നു എന്നതാണ് അത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഇന്ത്യന്‍ ടീമിന്റെ ശ്രദ്ധേയമായ താരമായി നിതീഷ് കുമാര്‍ റെഡ്ഡി മാറിയിരുന്നു. അതിനിടെയാണ് സണ്‍റൈസസിന് ആശങ്ക സമ്മാനിച്ച് ജനുവരിയില്‍ നിതീഷിന് പരിക്കേറ്റത്. എന്നാല്‍ ഇപ്പോള്‍ ഫ്രാഞ്ചൈസിക്കും ആരാധകര്‍ക്കും ആശ്വസിക്കാം.

നിതീഷ് കുമാര്‍ റെഡ്ഡി തിരിച്ചെത്തുന്നു

ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, നിതീഷിന് സണ്‍റൈസസിന്റെ ആജ്്യ മത്സരത്തില്‍ തന്നെ കളിക്കാന്‍ ബിസിസിഐ സെന്റര്‍ ഓഫ് എക്സലന്‍സിലെ മെഡിക്കല്‍ വിഭാഗം അനുമതി നല്‍കി കഴിഞ്ഞു. ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടി20 ഐ പരമ്പരയ്ക്കിടെയാണ് സൈഡ് സ്ട്രെയിന്‍ ബാധിച്ച നിതീഷ് കുമാര്‍ റെഡ്ഡി ടീമിന് പുറത്തായത്.

Advertisement

മാര്‍ച്ച് 23 ഞായറാഴ്ച രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് സണ്‍റൈസസിന്റെ ആദ്യ മത്സരം. ഓള്‍റൗണ്ടര്‍ മാര്‍ച്ച് 16 ഞായറാഴ്ച ഹൈദരാബാദിലെ ഫ്രാഞ്ചൈസിയുടെ തയ്യാറെടുപ്പ് ക്യാമ്പില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

യോ-യോ ടെസ്റ്റ് വിജയിച്ചു

നിതീഷ് കുമാര്‍ റെഡ്ഡി പൂര്‍ണ്ണ ഫിറ്റ്നസ് നേടിയെന്ന് പ്രഖ്യാപിക്കാന്‍ യോ-യോ ടെസ്റ്റ് വിജയിക്കുക എന്നത് അവസാന കടമ്പയായിരുന്നു. ശനിയാഴ്ച അദ്ദേഹം അത് മറികടക്കുകയും 16 എന്ന കട്ട്-ഓഫ് മാര്‍ക്കിന് മുകളില്‍ 18.5 സ്‌കോര്‍ ചെയ്യുകയും ചെയ്തു.

തുടര്‍ന്ന് മാര്‍ച്ച് 14 വെള്ളിയാഴ്ച നടന്ന ഒരു സമ്പൂര്‍ണ്ണ പരിശീലന മത്സരത്തില്‍ കളിക്കുകയും അസ്വസ്ഥതയുടെ ലക്ഷണങ്ങളൊന്നും കാണിക്കാതെ പൂര്‍ണ്ണമായും പന്തെറിയുകയും ചെയ്തു. നിതീഷിന്റെ പരിക്ക് ബിസിസിഐ മെഡിക്കല്‍ പാനല്‍ ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്തത്. ഓള്‍റൗണ്ടര്‍ക്ക് പൂര്‍ണ്ണ ഫിറ്റ്നസ് വീണ്ടെടുക്കാന്‍ മൂന്നാഴ്ചയെടുക്കുമെന്നാണ് കണക്കാക്കിയിരുന്നത്. പിന്നീട് അദ്ദേഹത്തിന്റെ പുനരധിവാസ പരിപാടി രണ്ടാഴ്ച കൂടി നീട്ടുകയായിരുന്നു.

ഇന്ത്യന്‍ ടീമിന്റെ ഭാവി പദ്ധതികളില്‍ പ്രധാനി

ഐപിഎല്‍ 2025 അവസാനിച്ചതിന് ശേഷം ജൂണില്‍ ഇംഗ്ലണ്ടിലേക്ക് അഞ്ച് മത്സര ടെസ്റ്റ് പരമ്പരയ്ക്കായി യാത്ര ചെയ്യുമ്പോള്‍ ഇന്ത്യയുടെ പദ്ധതികളില്‍ നിതീഷ് കുമാര്‍ റെഡ്ഡി ഒരു പ്രധാന കളിക്കാരനാണ്. ഓസ്‌ട്രേലിയയില്‍ ഒറ്റക്ക് പൊരുതുയ നിതീഷ് കുമാര്‍ റെസ്സി ആരാധകരുടെ മനം കവര്‍ന്നിരുന്നു.

Advertisement
Next Article