സഞ്ജുവിനെ കാത്ത് റെക്കോര്‍ഡുകളുടെ പെരുമഴ, ചരിത്രം അരികെ
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് ഇന്ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടക്കമാകുമ്പോള്‍, സഞ്ജു സാംസണെ കാത്ത് നിരവധി നേട്ടങ്ങളാണുള്ളത്. ബാറ്റര്‍മാര്‍ക്ക് അനുകൂലമായ പിച്ചില്‍ ഓപ്പണിംഗ് സ്ഥാനത്ത് ഇറങ്ങുന്ന സഞ്ജുവിന് തിളങ്ങാനുള്ള സുവര്‍ണാവസരമാണിത്.
സഞ്ജുവിനെ കാത്ത് റെക്കോര്‍ഡുകള്‍:
1000 ക്ലബ്ബില്‍ ഇടം: 190 റണ്‍സ് കൂടി നേടിയാല്‍ സഞ്ജുവിന് അന്താരാഷ്ട്ര ടി20യില്‍ 1000 റണ്‍സ് തികയ്ക്കാം.
ഗംഭീറിനെ മറികടക്കാം: 932 റണ്‍സുമായി ഗൗതം ഗംഭീറിനെ മറികടക്കാനും സഞ്ജുവിന് അവസരമുണ്ട്.
ടി20യില്‍ 7500 റണ്‍സ്: 207 റണ്‍സ് കൂടി നേടിയാല്‍ ടി20 ക്രിക്കറ്റില്‍ 7500 റണ്‍സ് എന്ന നേട്ടം സഞ്ജുവിന് സ്വന്തമാക്കാം.
ധോണിയുടെ റെക്കോര്‍ഡ് മറികടക്കാം: ഏഴ് സിക്‌സറുകള്‍ കൂടി നേടിയാല്‍ അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ ധോണിയെ മറികടക്കാം.
ഷമിയുടെ തിരിച്ചുവരവ്:
പതിനാല് മാസത്തെ ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്നു എന്നതും ഈ പരമ്പരയുടെ പ്രത്യേകതയാണ്.
ഇന്ത്യയുടെ സാധ്യതാ ഇലവന്‍:
അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്.