For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ദ്രാവിഡ് കുടുംബത്തിന് മറ്റൊരു സന്തോഷ വാര്‍ത്ത കൂടി, ബിസിസിഐ ടൂര്‍ണമെന്റിലേക്ക് മറ്റൊരു മകനും

07:44 AM Nov 10, 2024 IST | Fahad Abdul Khader
Updated At - 07:44 AM Nov 10, 2024 IST
ദ്രാവിഡ് കുടുംബത്തിന് മറ്റൊരു സന്തോഷ വാര്‍ത്ത കൂടി  ബിസിസിഐ ടൂര്‍ണമെന്റിലേക്ക് മറ്റൊരു മകനും

വിജയ് മര്‍ച്ചന്റ് ട്രോഫിക്കുള്ള അണ്ടര്‍-16 കര്‍ണാടകയുടെ സാധ്യതാ ടീം പട്ടികയില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും പരിശീലകനുമായ രാഹുല്‍ ദ്രാവിഡിന്റെ മകന്‍ അന്‍വയ് ദ്രാവിഡിനെ കൂടി ഉള്‍പ്പെടുത്തി. 35 അംഗ സാധ്യതാ പട്ടികയിലാണ മൂന്ന് വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളാണ് അന്‍വയ് ഇടംപിടിത്തിരിക്കുന്നത്.

മറ്റ് രണ്ട് പേര്‍ ആദിത്യ ഝാ, ജോയ് ജെയിംസ് എന്നിവരാണ്. ഡിസംബര്‍ ആറിന് ആണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്്.

Advertisement

കഴിഞ്ഞ വര്‍ഷം ഇന്റര്‍ സോണ്‍ മീറ്റില്‍ സംസ്ഥാന അണ്ടര്‍-14 ടീമിനെ നയിച്ച അന്‍വയ്, അടുത്തിടെ നടന്ന കെഎസ്സിഎ അണ്ടര്‍-16 ഇന്റര്‍ സോണല്‍ ടൂര്‍ണമെന്റില്‍ ബാംഗ്ലൂര്‍ സോണിനായി തുംകൂര്‍ സോണിനെതിരെ തകര്‍പ്പന്‍ ഇരട്ട സെഞ്ച്വറി (പുറത്താകാതെ 200) നേടിയിരുന്നു.

അദ്ദേഹത്തിന്റെ മൂത്ത സഹോദരന്‍ സമിത് നിലവില്‍ വഡോദരയില്‍ ബറോഡയ്ക്കെതിരായ കൂച്ച് ബെഹാര്‍ ട്രോഫിയില്‍ കര്‍ണാടകയ്ക്കായി കളിക്കുന്നുണ്ട്. ഒരു മീഡിയം പേസ് ഓള്‍ റൗണ്ടറായ സമിത് 141 പന്തില്‍ നിന്ന് 71 റണ്‍സ് നേടിയെങ്കിലും കര്‍ണാടക ഇന്നിംഗ്സിനും 212 റണ്‍സിനും തോറ്റു.

Advertisement

മുന്‍ സംസ്ഥാന താരങ്ങളായ കുനാല്‍ കപൂറും ആദിത്യ ബി സാഗറും വിജയ് മര്‍ച്ചന്റ് ട്രോഫിക്കുള്ള അണ്ടര്‍-16 ടീമിന്റെ യഥാക്രമം മുഖ്യ പരിശീലകനും ബൗളിംഗ് പരിശീലകനുമായിരിക്കും.

അടുത്തിടെ, രാജസ്ഥാന്‍ റോയല്‍സ് മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, ഐപിഎല്‍ 2025-നുള്ള ഫ്രാഞ്ചൈസിയുടെ നിലനിര്‍ത്തല്‍ തന്ത്രത്തിന്റെ തീരുമാനമെടുക്കല്‍ പ്രക്രിയയില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തി. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ സാംസണിനെ യശസ്വി ജയ്സ്വാള്‍, ധ്രുവ് ജുറേല്‍, റിയാന്‍ പരാഗ്, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, സന്ദീപ് ശര്‍മ്മ എന്നിവര്‍ക്കൊപ്പം ഫ്രാഞ്ചൈസി ആദ്യം നിലനിര്‍ത്തി.

Advertisement

Advertisement