നിര്‍ഭാഗ്യം!, അസ്ഹറിന് ഇരട്ട സെഞ്ച്വറി നഷ്ടം, ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റിംഗ് അവസാനിപ്പിച്ച് കേരളം
രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ കേരളത്തിന് മികച്ച സ്‌കോര്‍. മുഹമ്മദ് അസ്ഹറുദ്ദീന്റെ തകര്‍പ്പന്‍ സെഞ്ച്വറി മികവില്‍ കേരളം 457 റണ്‍സാണ് ആദ്യ ഇന്നിംഗ്‌സില്‍ സ്വന്തമാക്കിയത്. രണ്ടര ദിനവസത്തോളം 187 ഓവറുകള്‍ നേരിട്ടാണ് കേരളത്തിന്റെ ആദ്യഇന്നിംഗ്‌സ് അവസാനിച്ചത്.
കേരളത്തിനായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു. മത്സരം അവസാനിക്കുമ്പോള്‍ 341 പന്തുകള്‍ നേരിട്ട് 20 ഫോറും ഒരു സിക്‌സും സഹിതം 177 റണ്‍സുമായി അസ്ഹറുദ്ദീന്‍ പുറത്താകാതെ ക്രീസിലുണ്ടായിരുന്നു.
മൂന്നാം ദിനം വാലറ്റത്ത് ഇറങ്ങിയ ആര്‍ക്കും പിടിച്ച് നില്‍ക്കാനാകാതെ പോയതാണ് അസ്ഹറിന് തിരിച്ചടിയായയത്. എങ്കില്‍ 100 വര്‍ഷത്തിലേറെ പഴയക്കമുളള രഞ്ജി ട്രോഫിയില്‍ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന ചരിത്രപരമായ റെക്കോര്‍ഡ് മുഹമ്മദ് അസ്ഹറുദ്ദീന്‍ സ്വന്തമാക്കി..
മൂന്നാം ദിനം ആദ്യം ആദിത്യ സര്‍വത്രെ (11)യുടെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. പിന്നാലെ നിതീഷ് കുമാര്‍ (5) നിതീഷ് റണ്ണൗട്ടില്‍ കുടുങ്ങിയതും കേരളത്തിന് തിരിച്ചടിയായി. ഒരു റണ്‍സുമായി ബേസില്‍ വന്നതും പോയതും ഒരുമിച്ചായിരുന്നു. ഒരുവശത്ത് അസ്ഹറുദ്ദീന്‍ അടിച്ച് തകര്‍ത്തപ്പോഴാണ് വാലറ്റം പിടിച്ച് നില്‍ക്കാനാകാതെ കടപുഴകിയത്.
അസ്ഹറുദ്ദീനെ കൂടാതെ കേരളത്തിനായി സച്ചിന്‍ ബേബിയും സല്‍മാന്‍ നിസാറും അര്‍ധ സെഞ്ച്വറി നേടി. സച്ചിന്‍ ബേബി 195 പന്തില്‍ എട്ട് ഫോറടക്കം 69 റണ്‍സെടുത്തപ്പോള്‍ സല്‍മാന്‍ നിസാര്‍ 202 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 52 റണ്‍സും സ്വന്തമാക്കി.
ആക്ഷയ് ചന്ദ്രന്‍ (30), രോഹണ്‍ കുന്നുമ്മല്‍ (30), ജലജ് സക്‌സേന (30), അഹമ്മദ് ഇമ്രാന്‍ (24) എന്നിവരും കേരളത്തിനായി വിലപ്പെട്ട റണ്‍സുകള്‍ നേടി. ഗുജറാത്തിനായി അര്‍സാന്‍ നഗ് വാസ് വല്ല മൂന്നും ചിന്തന്‍ ഖ്വാജ രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി. പി ജേജ, രവി ബിഷ്‌ണോയ്, വിശ്വാല്‍ ജയ്‌സ്വാള്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.