പാറ പോലെ ഉറച്ച് അസറുദ്ദീനും നിസാറും, ഗുജറാത്തികളെ ക്ഷമ പഠിപ്പിച്ച് കേരളം
അഹമ്മദാബാദില്‍ നടക്കുന്ന രഞ്ജി ട്രോഫി സെമിഫൈനലില്‍ രണ്ടാം ദിനവും കേരളം മികച്ച നിലയില്‍. രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സ് എന്ന നിലയിലാണ്.
160 പന്തില്‍ 10 ഫോറുകളടക്കം 85 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് അസ്ഹറുദ്ദീനും 90 പന്തില്‍ മൂന്ന് ഫോറുകളടക്കം 28 റണ്‍സുമായി സല്‍മാന്‍ നിസാറുമാണ് ക്രീസില്‍. ഇരുവരും ആറാം വിക്കറ്റില്‍ ഇതുവരെ 87 റണ്‍സ് കൂട്ടിച്ചേര്‍ത്ത് കേരളത്തിന് ശക്തമായ അടിത്തറ നല്‍കി.
നേരത്തെ രണ്ടാം ദിനം തുടക്കത്തില്‍ തന്നെ കേരളത്തിന് തിരിച്ചടിയേറ്റിരുന്നു. രണ്ടാം ഓവറില്‍ അര്‍ധ സെഞ്ച്വറിയുമായി നിലയുറപ്പിച്ച കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി പുറത്തായി. 69 റണ്‍സാണ് ക്യാപ്റ്റന്റെ സമ്പാദ്യം.
സ്‌കോര്‍ ബോര്‍ഡ് വിവരങ്ങള്‍ താഴെ നല്‍കുന്നു:
ബാറ്റ്‌സ്മാന്‍ റണ്‍സ് പന്തുകള്‍ ഫോറുകള്‍ സിക്‌സറുകള്‍
അക്ഷയ് ചന്ദ്രന്‍ 30 71 5 0
രോഹന്‍ കുന്നുമ്മല്‍ 30 68 5 0
വരുണ്‍ നയനാര്‍ 10 55 1 0
സച്ചിന്‍ ബേബി (c) 69 195 8 0
ജലജ് സക്‌സേന 30 83 4 0
മുഹമ്മദ് അസ്ഹറുദ്ദീന്‍ † 85* 160 10 0
സല്‍മാന്‍ നിസാര്‍ 28* 90 3 0
ആകെ: 120 ഓവര്‍, 293/5 (റണ്‍ റേറ്റ്: 2.44)
വിക്കറ്റുകള്‍ നഷ്ടപ്പെട്ട രീതി: 1-60 (അക്ഷയ് ചന്ദ്രന്‍, 20.4 ഓവര്‍), 2-63 (രോഹന്‍ കുന്നുമ്മല്‍, 24.4 ഓവര്‍), 3-86 (വരുണ്‍ നയനാര്‍, 40.1 ഓവര്‍), 4-157 (ജലജ് സക്‌സേന, 67.6 ഓവര്‍), 5-206 (സച്ചിന്‍ ബേബി, 89.2 ഓവര്‍)
ഗുജറാത്തിന്റെ ബൗളിംഗ്: ചിന്തന്‍ ഗാജ (25 ഓവര്‍, 74 റണ്‍സ്, 0 വിക്കറ്റ്), അര്‍സാന്‍ നാഗ്വസ്വല്ല (25 ഓവര്‍, 85 റണ്‍സ്, 2 വിക്കറ്റ്), പ്രിയജിത്സിംഗ് ജഡേജ (15 ഓവര്‍, 50 റണ്‍സ്, 1 വിക്കറ്റ്)