For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

കേരളത്തെ തോളിലേറ്റി ക്യാപ്റ്റന്‍ സച്ചിന്‍, കേരളം മികച്ച നിലയില്‍

05:20 PM Feb 17, 2025 IST | Fahad Abdul Khader
Updated At - 05:20 PM Feb 17, 2025 IST
കേരളത്തെ തോളിലേറ്റി ക്യാപ്റ്റന്‍ സച്ചിന്‍  കേരളം മികച്ച നിലയില്‍

രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ കേരളം മികച്ച തുടക്കം കുറിച്ചു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് നേടിയിട്ടുണ്ട്. അര്‍ധ സെഞ്ച്വറി നേടി ബാറ്റിംഗ് തുടരുന്ന ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയാണ് കേരളത്തെ മുന്നില്‍ നിന്ന് നയിക്കുന്നത്.

കേരളത്തിന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ രോഹന്‍ കുന്നുമ്മലും (30) അക്ഷയ് ചന്ദ്രനും (30) ചേര്‍ന്ന് 60 റണ്‍സ് കേരള സ്‌കോര്‍ ബോര്‍ഡിലെത്തിച്ചു. പിന്നീടെത്തിയ അരങ്ങേറ്റ താരം വരുണ്‍ നായനാര്‍ 10 റണ്‍സ് നേടി പുറത്തായി. ഇതോടെ കേരളം മൂന്നിന് 86 എന്ന നിലയിലേക്ക് വീണു. പിന്നീട് ജലജ് സക്‌സേനയെ (30) ചേര്‍ത്ത് പിടിച്ച് സച്ചിന്‍ ബേബി കേരള സ്‌കോര്‍ 150 കടത്തി. ഇരുവരും 71 റണ്‍സ് ആണ് കേരള സ്‌കോര്‍ ബോര്‍ഡിലെത്തിച്ചത്.

Advertisement

ഒടുവില്‍ അസ്ഹറുദ്ദീന്‍ സച്ചിന്‍ ബേബിയും ചേര്‍ന്ന് കേരളത്തെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ആദ്യ ദിനം അവസാനിപ്പിച്ചുത. 193 പന്തില്‍ ഒന്‍പത് ഫോറടക്കം 69 റണ്‍സാണ്് സച്ചിന്‍ ഇതുവരെ നേടിയിട്ടുളളത്. മുഹമ്മദ് അ്‌സ്ഹറുദ്ദീനും 30 റണ്‍സ് എടുത്തിട്ടുണ്ട്.

ഗുജറാത്തിനായി അര്‍സാന്‍ നാഗ്വാസ്വല്ല, പ്രിയജിത് സിംഗ് ജഡേജ, രവി ബിഷ്‌ണോയ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Advertisement

കളി അവസാനിക്കുമ്പോള്‍:

കേരളം ഒന്നാം ഇന്നിംഗ്‌സ്: 206/4 (89 ഓവറുകള്‍)
സച്ചിന്‍ ബേബി: 69*
മുഹമ്മദ് അസ്ഹറുദ്ദീന്‍: 30*

പ്രധാന സംഭവങ്ങള്‍:

ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുത്തു.
സച്ചിന്‍ ബേബിയും മുഹമ്മദ് അസ്ഹറുദ്ദീനും ചേര്‍ന്ന് കേരള ഇന്നിംഗ്‌സ് കരകയറ്റി.
ഗുജറാത്ത് ബൗളര്‍മാര്‍ക്ക് നാല് വിക്കറ്റുകള്‍ നേടാന്‍ കഴിഞ്ഞു.
മൂന്ന് റിവ്യൂകള്‍ എടുത്തു, രണ്ടെണ്ണം റദ്ദാക്കപ്പെട്ടു, ഒരെണ്ണം ശരിവച്ചു.

Advertisement

മത്സരം ഇപ്പോള്‍ സമനിലയിലാണ്.

രണ്ടാം ദിനത്തില്‍ കൂടുതല്‍ റണ്‍സ് നേടി മികച്ച സ്‌കോര്‍ കെട്ടിപ്പടുക്കാനാണ് കേരളം ലക്ഷ്യമിടുന്നത്. ഗുജറാത്ത് പെട്ടെന്ന് വിക്കറ്റുകള്‍ വീഴ്ത്തി കേരളത്തെ നിയന്ത്രിക്കാനും ശ്രമിക്കും.

Advertisement