ബിഷ്‌ണോയിക്കെതിരെ ഒറ്റ ഓവറില്‍ മൂന്ന് ഫോര്‍, അസറുദ്ദീന്‍ ചരിത്രം കുറിച്ചതിങ്ങനെ
രഞ്ജി ട്രോഫി സെമിഫൈനലില്‍ ഗുജറാത്തിനെതിരെ കേരളം മുന്നേറ്റത്തിലാണ്. രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സ് എന്ന നിലയിലാണ്. ഇതില്‍ നിര്‍ണായക പങ്കുവഹിച്ചത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ സെഞ്ച്വറി പ്രകടനമാണ്.
175 പന്തില്‍ 13 ഫോറുകളുടെ അകമ്പടിയോടെ 100 റണ്‍സ് നേടിയ അസ്ഹറുദ്ദീന്‍ കേരളത്തിന്റെ ഇന്നിംഗ്‌സിന് നട്ടെല്ലായി മാറി. രവി ബിഷ്‌ണോയിക്കെതിരെ ഒരു ഓവറില്‍ മൂന്ന് ഫോറുകള്‍ അടക്കം മികച്ച ഷോട്ടുകള്‍ കളിച്ച അസ്ഹറുദ്ദീന്‍ സെഞ്ച്വറിയ്ക്കരികെ അക്രമണോത്സുകതയോടെയാണ് കളിച്ചത്.
സല്‍മാന്‍ നിസാറും (36*) മികച്ച പിന്തുണ നല്‍കി. അസ്ഹറുദ്ദീനും നിസാറും ചേര്‍ന്ന് ആറാം വിക്കറ്റില്‍ ഇതുവരെ 110 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
എന്നാല്‍ കേരളത്തിന് തിരിച്ചടിയും നേരിടേണ്ടി വന്നു. രണ്ടാം ദിനം തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (69) പുറത്തായി. പിന്നീടാണ് ഇരുവരും ചേര്‍ന്ന് കേരളത്തെ രക്ഷിച്ചെടുത്ത്. ഗുജറാത്തിനായി അര്‍സാന്‍ നഗ്വാസ്വല്ല രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
ഈ മത്സരത്തില്‍ കേരളത്തിന് ഇനിയും ഏറെ ദൂരം മുന്നോട്ട് പോകേണ്ടതുണ്ട്. അസ്ഹറുദ്ദീന്റെ സെഞ്ച്വറി കേരളത്തിന് മികച്ച സ്‌കോര്‍ നേടാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.