ചാമ്പ്യന്‍സ് ട്രോഫി, പന്തിനെ വേണ്ട, സഞ്ജുവിന് അവസരം നല്‍കണമെന്ന് തുറന്നടിച്ച് ഹര്‍ഭജന്‍ സിങ്
ഐസിസി ചാമ്പ്യന്‍സ് ട്രോഫിയ്ക്കുളള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണിന് ഇടം നല്‍കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. റിഷഭ് പന്തിനേക്കാള്‍ മികച്ച ചോയ്‌സ് സഞ്ജുവാണെന്നാണ് ഹര്‍ഭജന്‍ സിംഗ് തുറന്ന് പറയുന്നത്.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ സഞ്ജു ഒന്നാം വിക്കറ്റ് കീപ്പറായും ധ്രുവ് ജുറേല്‍ ബാക്കപ്പ് കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ മികച്ച പ്രകടനം കണക്കിലെടുത്ത് സഞ്ജുവിന് ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഇടം നല്‍കണമെന്നാണ് ഹര്‍ഭജന്‍ പറയുന്നത്.
ഐസിസി ചാമ്പ്യന്‍സ് ട്രോഫി ടീം പ്രഖ്യാപനത്തിനുള്ള സമയപരിധി നീട്ടി നല്‍കണമെന്ന് ബിസിസിഐ ഐസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടീമിലെ രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ആരെ തിരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ ബിസിസിഐക്ക് ഇപ്പോഴും ആശങ്കയുണ്ട്.
കെ.എല്‍ രാഹുല്‍ ഒന്നാം വിക്കറ്റ് കീപ്പറാകുമെന്ന് ഉറപ്പാണ്. എന്നാല്‍, ബാക്കപ്പ് കീപ്പറായി സഞ്ജുവിനെയോ പന്തിനെയോ തിരഞ്ഞെടുക്കണമെന്നതാണ് സെലക്ടര്‍മാര്‍ക്ക് മുന്നിലുള്ള പ്രധാന ചോദ്യം.
പരിക്കില്‍ നിന്ന് മുക്തനായ ശേഷം പന്ത് ഒരു ഏകദിന മത്സരം മാത്രമാണ് കളിച്ചിട്ടുള്ളത്. അതേസമയം, സഞ്ജു സാംസണ്‍ സമീപകാലത്ത് ഏകദിന ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഏകദിനത്തില്‍ വലിയ ശരാശരിയാണ് പന്തിനുളളത്.