Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഗില്‍, ഹാര്‍ദ്ദിക്ക്-ശുഭ്മാന്‍ പോരില്‍ വഴിത്തിരിവ്

10:59 AM Jun 01, 2025 IST | Fahad Abdul Khader
Updated At : 10:59 AM Jun 01, 2025 IST
Advertisement

ഐപിഎല്‍ എലിമിനേറ്റര്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മാന്‍ ഗില്ലും തമ്മിലുള്ള കളിക്കളത്തിലെ പിരിമുറുക്കങ്ങള്‍ ശ്രദ്ധേയമായിരുന്നു. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ടോസ് മുതല്‍ക്കേ ഇരുവരും തമ്മില്‍ ഒരു അകല്‍ച്ച പ്രകടമായിരുന്നു. ഹാര്‍ദിക് ഗില്ലിന് കൈകൊടുക്കാന്‍ വിസമ്മതിച്ചതും, ഗില്‍ പുറത്തായപ്പോള്‍ ഹാര്‍ദിക് ആക്രമോത്സുകമായി പ്രതികരിച്ചതുമെല്ലാം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി. ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടോ എന്ന സംശയമുയര്‍ത്തുന്നതായിരുന്നു കളിക്കളത്തിലെ ഈ സംഭവങ്ങള്‍.

Advertisement

മഞ്ഞുരുകുന്നു

എന്നാല്‍, ഈ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ശുഭ്മാന്‍ ഗില്‍ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ 'സ്‌നേഹം മാത്രം' എന്നെഴുതി ഹാര്‍ദിക്കിന് സമര്‍പ്പിച്ചു. ഇതിന് മറുപടിയായി ഹാര്‍ദിക് തന്റെ അക്കൗണ്ടില്‍ ഈ സ്റ്റോറി പങ്കുവെക്കുകയും 'എപ്പോഴും ശുഭു ബേബി' എന്ന് കുറിക്കുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മിലുള്ള അകല്‍ച്ച അവസാനിച്ചുവെന്ന് വ്യക്തമായി. കളിക്കളത്തിലെ പിരിമുറുക്കങ്ങള്‍ സൗഹൃദത്തിന് വഴിമാറിയത് ആരാധകര്‍ക്ക് ആശ്വാസമായി.

Advertisement

മുംബൈ ഇന്ത്യന്‍സിന് ആധികാരിക ജയം

മത്സരത്തിലേക്ക് വന്നാല്‍, സായി സുദര്‍ശന്റെ മികച്ച അര്‍ദ്ധ സെഞ്ച്വറിയും വാഷിംഗ്ടണ്‍ സുന്ദറുമായി ചേര്‍ന്നുള്ള കൂട്ടുകെട്ടും പാഴായിപ്പോയ ഒരു മത്സരമായിരുന്നു ഇത്. മുംബൈ ഇന്ത്യന്‍സിന്റെ മികച്ച ഡെത്ത് ഓവറുകളിലെ ബോളിംഗ് ഗുജറാത്ത് ടൈറ്റന്‍സിനെ 20 റണ്‍സിന് പരാജയപ്പെടുത്തി ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കി. മുള്ളന്‍പൂരില്‍ നടന്ന മത്സരത്തില്‍ അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ആധികാരിക ജയം നേടി.

ഈ വിജയത്തോടെ മുംബൈ ഇന്ത്യന്‍സ് ജൂണ്‍ 1-ന് അഹമ്മദാബാദില്‍ പഞ്ചാബ് കിംഗ്‌സിനെ (ജആഗട) നേരിടും. ജൂണ്‍ 3-ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ (ഞഇആ) നേരിടുന്ന ഫൈനലിലേക്കുള്ള സ്ഥാനം ഉറപ്പിക്കാനാണ് ഈ മത്സരം.

മുംബൈയുടെ ബാറ്റിംഗ് വെടിക്കെട്ട്

ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ജോണി ബെയര്‍‌സ്റ്റോ (22 പന്തില്‍ 47 റണ്‍സ്, 4 ബൗണ്ടറികളും 3 സിക്‌സറുകളും), രോഹിത് ശര്‍മ്മ എന്നിവര്‍ ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. രോഹിത് ശര്‍മ്മ ഐപിഎല്‍ നോക്കൗട്ടുകളില്‍ തന്റെ മൂന്നാം അര്‍ദ്ധ സെഞ്ച്വറി നേടി. 50 പന്തില്‍ 81 റണ്‍സ് നേടിയ രോഹിത് 9 ബൗണ്ടറികളും 4 സിക്‌സറുകളും പറത്തി. ഐപിഎല്ലില്‍ 7,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ ബാറ്റര്‍ കൂടിയായി രോഹിത് ശര്‍മ്മ.

സൂര്യകുമാര്‍ യാദവ് (20 പന്തില്‍ 33 റണ്‍സ്, ഒരു ബൗണ്ടറിയും 3 സിക്‌സറുകളും), തിലക് വര്‍മ്മ (11 പന്തില്‍ 25 റണ്‍സ്, 3 സിക്‌സറുകള്‍), ഹാര്‍ദിക് പാണ്ഡ്യ (9 പന്തില്‍ 22* റണ്‍സ്, 3 സിക്‌സറുകള്‍) എന്നിവരുടെ മികച്ച പ്രകടനങ്ങള്‍ മുംബൈ ഇന്ത്യന്‍സിനെ 228/5 എന്ന മികച്ച സ്‌കോറിലെത്തിച്ചു. സായി കിഷോര്‍ (2/42), പ്രസിദ്ധ് കൃഷ്ണ (2/53) എന്നിവരായിരുന്നു ഗുജറാത്ത് ടൈറ്റന്‍സിനായി മികച്ച ബോളിംഗ് കാഴ്ചവെച്ചത്.

ഗുജറാത്ത് ടൈറ്റന്‍സിന്റെ പോരാട്ടം

മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് ടൈറ്റന്‍സിന് നായകന്‍ ശുഭ്മാന്‍ ഗില്ലിനെ തുടക്കത്തില്‍ തന്നെ നഷ്ടമായി. എന്നാല്‍, സായി സുദര്‍ശന്‍ (49 പന്തില്‍ 80 റണ്‍സ്, 10 ബൗണ്ടറികളും ഒരു സിക്‌സറും) കുസല്‍ മെന്‍ഡിസുമായി (10 പന്തില്‍ 20 റണ്‍സ്, ഒരു ബൗണ്ടറിയും 2 സിക്‌സറുകളും) അര്‍ദ്ധ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി. തുടര്‍ന്ന് വാഷിംഗ്ടണ്‍ സുന്ദറുമായി (24 പന്തില്‍ 48 റണ്‍സ്, 5 ബൗണ്ടറികളും 3 സിക്‌സറുകളും) ചേര്‍ന്നും മികച്ച കൂട്ടുകെട്ടുണ്ടാക്കി. വിജയത്തിലേക്ക് കുതിക്കുകയായിരുന്ന ഗുജറാത്ത് ടൈറ്റന്‍സിനെ അവസാന ഓവറുകളിലെ മുംബൈയുടെ മികച്ച ബോളിംഗ് തടഞ്ഞു. 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടാനേ ഗുജറാത്ത് ടൈറ്റന്‍സിന് സാധിച്ചുള്ളൂ.

Advertisement
Next Article