തീപ്പൊരിയായി വീണ്ടും ഹാര്‍ദ്ദിക്ക്, ഷമിയുടെ ബംഗാളിനെ തകര്‍ത്ത് ബറോഡ സെമിയില്
സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂര്‍ണമെന്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗാളിനെ തോല്‍പിച്ച് ബറോഡ. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 41 റണ്‍സിന്റെ ജയം സ്വന്തമാക്കിയാണ് ബറോഡ സയ്യിദ് മുഷ്താഖ് അലി ട്രോഫി സെമിഫൈനലിലെത്തിയത്.
ക്രുണാല്‍ പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ബാറോഡ ടീം ആദ്യം ബാറ്റ് ചെയ്ത് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ബംഗാളിനെ 131 റണ്‍സിന് ബറോഡ പുറത്താക്കുകയായിരുന്നു.
ഹാര്‍ദിക് പാണ്ഡ്യയാണ് ബറോഡയ്ക്കായി തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം പുറത്തെടുത്തത്. നാല് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ് ഹാര്‍ദ്ദിക്ക് വീഴ്ത്തിയത്. നേരത്തെ ഹാര്‍ദ്ദിക്ക് ബാറ്റുകൊണ്ട് 10 റണ്‍സ് ആണ് നേടിയത്.
പ്രധാന സ്ഥിതിവിവരക്കണക്കുകള്‍ ഇതാ:
10-ാം ഓവറിലാണ് റിത്വിക് ചൗധരിയെ പുറത്താക്കിയതാണ് ഹാര്‍ദ്ദിക്ക് ആദ്യ വിക്കറ്റ് നേടിയത്. പിന്നീട് അതേ ഓവറില്‍ തന്നെ സാക്ഷം ചൗധരിയെയും മുഹമ്മദ് ഷമിയെയും പുറത്താക്കി ഹാര്‍ദ്ദിക്ക് ബംഗാളിന്റെ നടുവൊടുച്ചു. നാല് ഓവറില്‍ 6.80 എന്ന ഇക്കണോമി നിരക്കാണ് അദ്ദേഹം പന്തെറിഞ്ഞത്.
.
20 ഓവറില്‍ ബറോഡ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 172 എന്ന സ്‌കോര്‍ നേടിയത്. ഓപ്പണിംഗ് ബാറ്റ്സ്മാന്‍മാരായ അഭിമന്യുസിംഗ് രാജ്പുത് (37), ശശ്വത് റാവത്ത് (40) എന്നിവര്‍ 90 റണ്‍സ് ചേര്‍ത്തതോടെ ബറോഡയ്ക്ക് മികച്ച തുടക്കം ലഭിച്ചു. എന്നിരുന്നാലും, 100 റണ്‍സ് പിന്നിടുന്നതിന് മുമ്പ് നാല് പന്ത് ഇടവേളകളില്‍ ഇരുവരും പുറത്തായി. പിന്നാലെ ബറോഡ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി, ശിവലിക് ശര്‍മ്മ, ഭാനു പാനിയ, വിഷ്ണു സോളങ്കി എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഷമി ബംഗാളിനായി രണ്ട് വിക്കറ്റ് വീഴ്ത്തി.