Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

കോച്ച് ഗംഭീറിന് ടി20 നായകൻ റെഡി; ഏകദിനത്തിലെ നായകനും, വൈസ് ക്യാപ്റ്റൻ സ്ഥാനത്തിനുമായി കടുത്ത മത്സരം

02:30 PM Jul 16, 2024 IST | admin
Updated At : 02:35 PM Jul 16, 2024 IST
Advertisement

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടി20 നായകനായി ഹാർദിക് പാണ്ഡ്യയെ തിരഞ്ഞെടുത്തു. ജൂലൈ 27 മുതൽ ആരംഭിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലാണ് പാണ്ഡ്യ ടീമിനെ നയിക്കുക. ഗൗതം ഗംഭീർ ഇന്ത്യയുടെ പരിശീലകനായി ചുമതലയേറ്റതിനു ശേഷമുള്ള ആദ്യ പരമ്പരയാണിത്. എന്നാൽ ഏകദിന പരമ്പരയിൽ വ്യക്തിപരമായ കാരണങ്ങളാൽ ഹർദിക് പാണ്ഡ്യ അവധി ആവശ്യപ്പെട്ടിട്ടുണ്ട്. ലോകകപ്പ് അവസാനത്തോടെ രോഹിത് ശർമ്മ ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചതിനാലാണ് ഇന്ത്യ മറ്റൊരു നായകനെ തേടുന്നത്.

Advertisement

കഴിഞ്ഞ മാസം നടന്ന ടി20 ലോകകപ്പ് വിജയത്തിലെ സുപ്രധാന പങ്ക് വഹിച്ച താരമാണ് ഹർദിക് പാണ്ഡ്യ. ഓഗസ്റ്റിൽ നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ "വ്യക്തിപരമായ കാരണങ്ങളാൽ" അദ്ദേഹം അവധിയെടുക്കുമെന്നാണ് റിപോർട്ടുകൾ.

Advertisement

"ഹാർദിക് പാണ്ഡ്യ, രോഹിത് ശർമ്മയ്ക്ക് കീഴിൽ ഇന്ത്യയുടെ ടി20 വൈസ് ക്യാപ്റ്റനായിരുന്നു. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്ക് അദ്ദേഹം പൂർണമായും ഫിറ്റും ലഭ്യവുമാണ്, ടീമിനെ നയിക്കുകയും ചെയ്യും" ഒരു മുതിർന്ന ബിസിസിഐ അംഗം അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ശ്രീലങ്കയ്‌ക്കെതിരായ T20 മത്സരങ്ങൾ ജൂലൈ 27 മുതൽ 30 വരെ പല്ലെക്കെലെയിലും തുടർന്ന് ഓഗസ്റ്റ് 2 മുതൽ 7 വരെ കൊളംബോയിൽ ഏകദിന മത്സരങ്ങളും നടക്കും. പരമ്പരയ്ക്കുള്ള ടീമിനെ ഉടൻ പ്രഖ്യാപിക്കും.

പാണ്ഡ്യയുടെ കീഴിൽ വൈസ് ക്യാപ്റ്റൻ ആരായിരിക്കുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല, സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയിൽ ഇന്ത്യയെ 4-1ന് വിജയത്തിലേക്ക് നയിച്ച ശുഭ്മാൻ ഗിൽ, കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20യിൽ ടീമിനെ നയിച്ച സൂര്യകുമാർ യാദവ് എന്നിവരാണ് ബിസിസിഐയുടെ പരിഗണനയിലുള്ളത്.

ഏകദിന മത്സരങ്ങളിൽ നിന്നും, പാണ്ഡ്യ അവധിക്ക് അപേക്ഷിച്ചതായും ഈ പരമ്പരയിൽ നിന്ന് ഇടവേള എടുക്കുന്ന സ്ഥിരം നായകൻ രോഹിത് ശർമ്മയെ ഇക്കാര്യം ഇതിനകം അറിയിച്ചതായും ബിസിസിഐ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഏകദിന മത്സരങ്ങളിൽ, ദക്ഷിണാഫ്രിക്കയിലെ അവസാന ODI പരമ്പരയിൽ ടീമിനെ നയിച്ച കെ എൽ രാഹുലും, ശുഭ്മാൻ ഗില്ലും തന്നെയാണ് നേതൃസ്ഥാനത്തേക്ക് ബിസിസിഐ പരിഗണയിൽ എന്നാണ് റിപ്പോർട്ടുകൾ.

പ്രധാന പോയിന്റുകൾ:

ഹാർദിക് പാണ്ഡ്യ ടി20 നായകൻ: രോഹിത് ശർമയുടെ വിരമിക്കലിനെ തുടർന്ന് ടി20 ടീമിന്റെ ചുമതല പാണ്ഡ്യ ഏറ്റെടുക്കും.
ഏകദിന പരമ്പരയിൽ നിന്ന് പാണ്ഡ്യ വിട്ടുനിൽക്കും: വ്യക്തിപരമായ കാരണങ്ങളാൽ ഓഗസ്റ്റിൽ നടക്കുന്ന ഏകദിന പരമ്പരയിൽ പാണ്ഡ്യ കളിക്കില്ല.
ഉപനായക സ്ഥാനത്തേക്ക് രണ്ട് പേർ: ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് എന്നിവർ ടി20 ഉപനായക സ്ഥാനത്തേക്കുള്ള സാധ്യതകളാണ്.
ഏകദിന നായക സ്ഥാനത്തേക്ക് മത്സരം: കെ എൽ രാഹുൽ, ശുഭ്മാൻ ഗിൽ എന്നിവരുടെ പേരുകളാണ് ഏകദിന നായക സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.
താരങ്ങൾ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണം: ദേശീയ ടീമിൽ നിന്ന് ഒഴിവുള്ളപ്പോൾ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ നിർദ്ദേശിച്ചു. രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുംറ എന്നിവർക്ക് ഇതിൽ ഇളവ് ലഭിക്കും.

 

Advertisement
Next Article