സഞ്ജുവിനെതിരെ ലോബിയിംഗ് നടത്തിയവര്‍ ഇപ്പോള്‍ കൈയ്യടിക്കുന്നതില്‍ സന്തോഷമെന്ന് ഭോഗ്ല
ദക്ഷിണാഫ്രിക്കയ്ക്കെതിരെ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ സഞ്ജു സാംസണിനെ പ്രശംസ കൊണ്ട് മൂടി പ്രശസ്ത ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ല. തുടര്‍ച്ചയായി രണ്ട് ടി20 സെഞ്ച്വറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം കൈവരിച്ച സഞ്ജുവിനെ 'എല്ലാ മത്സരവും കളിക്കേണ്ട താരം' എന്നാണ് ഭോഗ്ല വിശേഷിപ്പിച്ചത്.
'സഞ്ജുവിനെതിരെ പലപ്പോഴും പലതരത്തില്‍ വിമര്‍ശനം ഉന്നയിച്ചവര്‍ വരെ ഇപ്പോള്‍ പ്രശംസകള്‍ കൊണ്ട് മൂടുന്നതും പിന്തുണയ്ക്കുന്നതും കാണുമ്പോള്‍ സന്തോഷമുണ്ട്,' ഭോഗ്ല പറഞ്ഞു. സഞ്ജുവിനെ ആദ്യം മുതല്‍ ചേര്‍ത്ത് പിടിയ്ക്കുന്ന കമന്റേറ്ററാണ് ഹര്‍ഷഗ്ല. പലപ്പോഴും കമന്റേറിയ്ക്കിടയിലും ട്വീറ്റിനിടയും ഭോഗ്ല സഞ്ജുവിനായി വാദിക്കാറുണ്ട്.
ഡര്‍ബനില്‍ നടന്ന മത്സരത്തില്‍ വെറും 47 പന്തില്‍ നിന്ന് 107 റണ്‍സാണ് സഞ്ജു നേടിയത്. 10 സിക്‌സറുകളും 7 ഫോറുകളും അടങ്ങിയതായിരുന്നു ഈ ഇന്നിംഗ്‌സ്. സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തില്‍ ഇന്ത്യ 202 റണ്‍സ് നേടി.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീല്‍ഡിങ് തിരഞ്ഞെടുത്തെങ്കിലും സഞ്ജുവിന്റെ പ്രകടനം അവരുടെ പ്രതീക്ഷകള്‍ തകിടം മറിച്ചു. പേസര്‍മാര്‍ക്ക് അനുകൂലമാകുമെന്ന് കരുതിയ പിച്ചില്‍ സഞ്ജു അനായാസം റണ്‍സ് വാരിക്കൂട്ടി.
സഞ്ജുവിന്റെ ഈ പ്രകടനം ഇന്ത്യന്‍ ടീമില്‍ സ്ഥിര സ്ഥാനം നേടിക്കൊടുക്കുമെന്നാണ് പ്രതീക്ഷ.