Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

പടിക്കല്‍ മാസ്, വിജയ് ഹസാരെ ട്രോഫിയില്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്ത് കര്‍ണാടക

11:04 PM Jan 15, 2025 IST | Fahad Abdul Khader
UpdateAt: 11:04 PM Jan 15, 2025 IST
Advertisement

വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ സെമിഫൈനലില്‍ ഹരിയാനയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് കര്‍ണാടക ഫൈനലിലേക്ക് മാര്‍ച്ച് ചേയ്തു. 86 റണ്‍സ് നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ മികച്ച പ്രകടനമാണ് കര്‍ണാടകയുടെ വിജയത്തില്‍ നിര്‍ണായകമായത്.

Advertisement

ആദ്യം ബാറ്റ് ചെയ്ത ഹരിയാന 238 റണ്‍സ് നേടിയപ്പോള്‍, കര്‍ണാടക 47.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. പടിക്കലിനൊപ്പം സ്മരണ്‍ രവിചന്ദ്രനും (76) മികച്ച പ്രകടനം കാഴ്ചവെച്ചു.

ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 128 റണ്‍സാണ് കര്‍ണാടകയുടെ വിജയം അനായാസമാക്കിയത്. മിന്നും ഫോമിലുള്ള ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിനെ(0) ആദ്യ ഓവറില്‍ തന്നെ നഷ്ടമായശേഷം ദേവ്ദത്തും കെ വി അനീഷും ചേര്‍ന്ന് കര്‍ണാടകയെ 50 കടത്തി.

Advertisement

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹരിയാന ഹിമാന്‍ഷു റാണ(44), ക്യാപ്റ്റന്‍ അങ്കിത് കുമാര്‍(48), രാഹുല്‍ തെവാട്ടിയ(22), സുമിത് കുമാര്‍(21) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്. കര്‍ണാടകക്ക് വേണ്ടി അഭിലാഷ് ഷെട്ടി നാലു വിക്കറ്റെടുത്തപ്പോള്‍ പ്രസിദ്ധ് കൃഷ്ണയും ശ്രേയസ് ഗോപാലും രണ്ട് വിക്കറ്റ് വീതം എടുത്തു.

ഇത് അഞ്ചാം തവണയാണ് കര്‍ണാടക വിജയ് ഹസാരെ ഫൈനലിലെത്തുന്നത്. വ്യാഴാഴ്ച നടക്കുന്ന വിദര്‍ഭ-മഹാരാഷ്ട്ര രണ്ടാം സെമിഫൈനല്‍ വിജയികളെയാണ് കര്‍ണാടക ശനിയാഴ്ച നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ നേരിടുക.

Advertisement
Next Article