For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ധോണി കളിയ്ക്കും, വമ്പന്‍ പ്രഖ്യാപനവുമായി സിഎസ്‌കെ

10:05 PM Oct 26, 2024 IST | Fahad Abdul Khader
UpdateAt: 10:05 PM Oct 26, 2024 IST
ധോണി കളിയ്ക്കും  വമ്പന്‍ പ്രഖ്യാപനവുമായി സിഎസ്‌കെ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത എഡിഷനില്‍ എംഎസ് ധോണി കളിക്കുമെന്ന് സ്ഥിരീകരിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒ കാസി വിശ്വനാഥന്‍. പ്രമുഖ കായിക മാധ്യമമായ ക്രിക്കബസിനോട് സംസാരിക്കവെയാണ് കാസി വിശ്വനാഥന്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്.

'അദ്ദേഹം (എംഎസ് ധോണി) തയ്യാറാണെങ്കില്‍, ഞങ്ങള്‍ക്ക് വേറെ എന്താണ് വേണ്ടത്. ഞങ്ങള്‍ സന്തുഷ്ടരാണ്.' അടുത്ത പതിപ്പിനുള്ള പദ്ധതികളുടെ ഭാഗമായി ഇന്ത്യന്‍ ഇതിഹാസത്തെ ഉള്‍പ്പെടുത്താന്‍ ഫ്രാഞ്ചൈസി തയ്യാറാണോ എന്ന് ചോദിച്ചപ്പോഴാണ് വിശ്വനാഥന്‍ ഇങ്ങനെ പറഞ്ഞത്.

Advertisement

തന്റെ കരിയറിന്റെ അവസാന വര്‍ഷങ്ങള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഇന്ത്യന്‍ ഇതിഹാസം നേരത്തെ പറഞ്ഞിരുന്നു. ഇപ്പോള്‍ ആ അനിശ്ചിതത്വം നീങ്ങി, അടുത്ത പതിപ്പിനുള്ള പദ്ധതികളില്‍ മുന്‍ ക്യാപ്റ്റനെ ഉള്‍പ്പെടുത്തുന്നതില്‍ സിഎസ്‌കെ മാനേജ്‌മെന്റിന് ഇനി എതിര്‍പ്പില്ല എന്ന് വ്യക്തമായി.

നേരത്തെ ഐപിഎല്‍ 2025 നുള്ള തന്റെ പദ്ധതികളെക്കുറിച്ച് എംഎസ് ധോണി തുറന്ന് പറഞ്ഞിരുന്നു. അടുത്ത ഐപിഎല്‍ ടൂര്‍ണമെന്റില്‍ കളിക്കുമോ എന്ന് ലോകകപ്പ് ജേതാവായ ക്യാപ്റ്റനോട് ചോദിച്ചപ്പോഴാണ്് ധോണി മറുപടി നല്‍കിയത്.

Advertisement

'എനിക്ക് കളിക്കാന്‍ കഴിയുന്ന അവസാന വര്‍ഷങ്ങള്‍ ഞാന്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ഒരു പ്രൊഫഷണല്‍ കായിക ഇനം പോലെ ക്രിക്കറ്റ് കളിക്കുമ്പോള്‍, ഒരു കളി പോലെ അത് ആസ്വദിക്കാന്‍ പ്രയാസമാണ്. അതാണ് ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത്. അത് എളുപ്പമല്ല.'

എംഎസ് ധോണിയെ അണ്‍കാപ്പ്ഡ് കളിക്കാരനായി നിലനിര്‍ത്തും

Advertisement

റിട്ടന്‍ഷന്‍ പട്ടിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 31 ആണ്. ഐപിഎല്‍ കളിക്കാന്‍ ധോണി ആഗ്രഹിക്കുന്നുണ്ട് എന്ന് വ്യക്തമായതിനാല്‍, 4 കോടി രൂപയ്ക്ക് അണ്‍കാപ്പ്ഡ് കളിക്കാരനായി അദ്ദേഹത്തെ നിലനിര്‍ത്താണ് ചെെൈന്ന ആലോചിക്കുന്നത്.

പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രവീന്ദ്ര ജഡേജ അവരുടെ ഒന്നാം നമ്പര്‍ റിട്ടന്‍ഷന്‍ ആയിരിക്കും, തുടര്‍ന്ന് റുതുരാജ് ഗെയ്ക്വാഡും മതീഷ പതിരാനയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഇടംപിടിയ്ക്കും. കൂടാതെ. ശിവം ദുബെ, ഡെവോണ്‍ കോണ്‍വേ, സമീര്‍ റിസ്വി എന്നിവരില്‍ നിന്ന് രണ്ടുപേരെ നിലനിര്‍ത്തും. ധോണി അണ്‍ ക്യാപ്ഡായും ടീമിലുണ്ടാകും.

Advertisement