അഡ്ലൈഡിലും ഇന്ത്യക്ക് തലവേദനയായി ഹെഡ്; ഓസീസ് ലീഡിൽ
അഡ്‌ലെയ്ഡ് ഓവലിൽ നടക്കുന്ന പിങ്ക് ബോൾ ടെസ്റ്റിൽ നിർണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ഓസ്‌ട്രേലിയ. രണ്ടാം ദിവസം മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ ബൗളർമാർ ഓസ്ട്രേലിയയെ സമ്മർദ്ദത്തിലാക്കിയെങ്കിലും ട്രാവിസ് ഹെഡ് മികച്ച പ്രത്യാക്രമണത്തിലൂടെ ആധിപത്യം തിരിച്ചുപിടിച്ചു. രണ്ടാം ദിവസം ചായക്ക് പിരിയുമ്പോൾ ഓസീസ് 11 റൺസ് ലീഡ് നേടിക്കഴിഞ്ഞു. നിലവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് എന്ന നിലയിലാണ് ഓസീസ്.
മാർനസ് ലബുഷെയ്‌ൻ (64), സ്റ്റീവ് സ്മിത്ത് (2), മിച്ചൽ മാർഷ് (0) എന്നിവരാണ് രണ്ടാം ദിനം പുറത്തായത്. ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റുകളും നിതീഷ് കുമാർ റെഡ്ഡി ഒരു വിക്കറ്റും നേടി. 53 റൺസുമായി ഹെഡും, 2 റൺസുമായി മിച്ചൽ മാർഷുമാണ് ക്രീസിൽ. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ട്രാവിസ് ഹെഡ് ജസ്പീത് ബുംറ ഒഴികെയുള്ള ഒരു ബൗളറെയും നിലയുറപ്പിക്കാൻ അനുവദിക്കാതെയാണ് ഇന്നിങ്സ് കെട്ടിപ്പടുത്തത്.
യശസ്വി ജയ്‌സ്വാളിന്റെ തകർപ്പൻ ക്യാച്ചിലൂടെയാണ് ലബുഷെയ്‌ൻ പുറത്തായത്. റെഡ്ഡിയുടെ പന്തിൽ ലബുഷെയ്‌ൻ കട്ട് ചെയ്ത പന്ത് ജയ്‌സ്വാൾ ഗള്ളിയിൽ നിന്ന് ഡൈവ് ചെയ്ത് കയ്യിലൊതുക്കുകയായിരുന്നു.
സ്റ്റീവ് സ്മിത്തിനെ ബുംറയാണ് പുറത്താക്കിയത്. സ്മിത്ത് ഫ്ലിക്ക് ചെയ്യാൻ ശ്രമിച്ച പന്ത് എഡ്ജ് ആയി വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ കൈയിലൊതുങ്ങി.
ചുരുക്കത്തിൽ:
ഓസ്ട്രേലിയ: 191/4 (59 ഓവറുകൾ)
ട്രാവിസ് ഹെഡ്: 53 റൺസ്
മാർനസ് ലാബുഷെയ്ൻ : 64 റൺസ്
നഥാൻ മക്സ്വീനി: 39 റൺസ്
ജസ്പ്രീത് ബുംറ: 3 വിക്കറ്റുകൾ