വാംഖഡേയില്‍ ഇന്ത്യയെ പേടിപ്പെടുത്തുന്നൊരു ഭൂതമുണ്ട്, കാത്തിരിക്കുന്നത് വലിയ വെല്ലുവിളി
വാംഖഡെയിലെ പോരാട്ടത്തില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ചരിത്രത്തിന്റെ ഭാരമുളള വലിയ വെല്ലുവിളി! ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ആശ്വാസ ജയം തേടി ഇറങ്ങുന്ന ഇന്ത്യയ്ക്ക് മുന്നില്‍ വലിയൊരു കടമ്പയാണ്. സ്പിന്നര്‍മാര്‍ക്ക് അനുകൂലമായ പിച്ചും, വാംഖഡെയുടെ ചരിത്രവും ഇന്ത്യയെ ഭയപ്പെടുത്തുന്നു.
നാലാമിന്നിംഗ്‌സില്‍ വാംഖഡെയില്‍ ഒരു ടീം പിന്തുടര്‍ന്ന് ജയിച്ച ഏറ്റവും വലിയ സ്‌കോര്‍ 163 റണ്‍സാണ്. ഈ നേട്ടം കൈവരിച്ചത് ദക്ഷിണാഫ്രിക്കയാണ് എന്നതാണ് ഇന്ത്യയെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്.
ഇന്ത്യയ്ക്ക് വാംഖഡെയില്‍ അഭിമാനിക്കാന്‍ വളരെക്കുറച്ച് നേട്ടങ്ങള്‍ മാത്രമേയുള്ളൂ. 1984-ല്‍ ഇംഗ്ലണ്ടിനെതിരെ 51 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നതാണ് അതില്‍ പ്രധാനം.
2004-ല്‍ ഓസ്‌ട്രേലിയക്കെതിരെ 107 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ച ഇന്ത്യ 13 റണ്‍സിന് ജയിച്ചതും വാംഖഡെയിലെ മറക്കാനാവാത്ത മുഹൂര്‍ത്തമാണ്.
ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 143 റണ്‍സിന്റെ ലീഡാണ് അവര്‍ക്കുള്ളത്. ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെട്ട കിവീസിനെ 150 റണ്‍സിനുള്ളില്‍ നിയന്ത്രിക്കുക എന്നതാണ് ഇന്ത്യയുടെ ആദ്യ ലക്ഷ്യം.
മൂന്നാം ടെസ്റ്റിലും തോറ്റാല്‍ പരമ്പരയില്‍ വൈറ്റ് വാഷ് ഏറ്റുവാങ്ങേണ്ടി വരുമെന്നുള്ളതിനൊപ്പം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഫൈനല്‍ മോഹങ്ങളും ഇന്ത്യയ്ക്ക് അസ്തമിക്കും.