Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

മുംബൈ അവരുടെ ഫാബ് ഫോറിനെ ഇത്ര കുറഞ്ഞ തുകയ്ക്ക് നിലനിര്‍ത്തിയതെങ്ങനെ?

10:43 AM Nov 01, 2024 IST | Fahad Abdul Khader
UpdateAt: 10:45 AM Nov 01, 2024 IST
Advertisement

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് അവരുടെ നാല് സൂപ്പര്‍താരങ്ങളായ രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവും പിന്നെ തിലക് വര്‍മ്മയേയും വെറും 75 കോടി രൂപയ്ക്കുള്ളില്‍ നിലനിര്‍ത്തിയത് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. ഐപിഎല്ലില്‍ താരമൂല്യം ഏറെയുളള അഞ്ച് കളിക്കാരെ നിലനിര്‍ത്താന്‍ അനുവദിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ തുകയാണിത്.

Advertisement

പ്രമുഖ കായിക മാധ്യമമായ ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, മുംബൈയുടെ മാനേജ്മെന്റ്, അടുത്തിടെ ഹെഡ് കോച്ചായി തിരിച്ചെത്തിയ മഹേല ജയവര്‍ദ്ധനെ ഉള്‍പ്പെടെ, രോഹിത്, ബുംറ, ഹാര്‍ദിക്, സൂര്യകുമാര്‍ എന്നിവര്‍ക്ക് തുല്യ തുക നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കളിക്കാര്‍ ടീമിനോടുളള തങ്ങളുടെ ലോയല്‍റ്റി വ്യക്തമാക്കി സ്വയം നിലനിര്‍ത്തല്‍ ക്രമം തീരുമാനിക്കുകയായിരുന്നു.

അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ അവസാന സ്ഥാനത്തെത്തിയ മോശം ഐപിഎല്‍ 2024 അവലോകനം ചെയ്യാന്‍ ജയവര്‍ദ്ധനയും ഉടമ അകാശ് അംബാനി ഉള്‍പ്പെടെയുള്ള മുംബൈയുടെ മാനേജ്മെന്റിനൊപ്പം ഒക്ടോബര്‍ ആദ്യം കളിക്കാരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ കാലയളവില്‍ കളിക്കാരും മാനേജ്മെന്റും രണ്ടുതവണ കൂടിക്കാഴ്ച നടത്തി. മുന്‍ സീസണ്‍ എങ്ങനെയായിരുന്നു എന്നതിനെക്കുറിച്ച് തുറന്ന് സംസാരിക്കുക എന്നതായിരുന്നു ആശയം.

Advertisement

എന്താണ് പ്രവര്‍ത്തിച്ചതെന്നും എന്താണ് പ്രവര്‍ത്തിക്കാത്തതെന്നും എല്ലാവരും തുറന്നുപറഞ്ഞു. നിലനിര്‍ത്തല്‍ അന്തിമമാക്കുന്നതിന് മുമ്പ് അവര്‍ക്ക് വ്യക്തത വേണമെങ്കില്‍ അത് ആവശ്യപ്പെടാനും തേടാനും കളിക്കാരോട് പറഞ്ഞു. ഈ കൂടിക്കാഴ്ച്ചയില്‍ ഭാവിയില്‍ തനിക്കായി ഫ്രാഞ്ചൈസി എന്ത് പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്ന് സൂര്യകുമാര്‍ വ്യക്തമാക്കി. ടി20 ലോകകപ്പിന് ശേഷം രോഹിത്തിന് പകരം ഇന്ത്യന്‍ ടി20 ക്യാപ്റ്റനായ സൂര്യകുമാര്‍ എപ്പോഴെങ്കിലും എംഐയെ നയിക്കാനും ഇഷ്ടപ്പെട്ടിരുന്നു. 2024 സീസണിന് മുന്നോടിയായി ഹാര്‍ദിക് രോഹിത്തിന് പകരം ക്യാപ്റ്റനാക്കിയിരുന്നല്ലോ. ഇത് തുടരാനാണ് മാനേജുമെന്റിന്റെ തീരുമാനമെന്ന് സൂര്യയെ അറിയിച്ചു.

നിലനിര്‍ത്തുന്നതിന് മുമ്പ് സൂര്യകുമാറിന് എന്തെങ്കിലും വ്യവസ്ഥകളുണ്ടോ എന്ന് ഫ്രാഞ്ചൈസി ചോദിച്ചതായും അവര്‍ക്ക് ഒന്നും വാഗ്ദാനം ചെയ്യാന്‍ കഴിയില്ലെന്ന് സൂര്യയെ അറിയ്ക്കുകയും ചെയ്തു. എന്നാല്‍ താന്‍ മുംബൈയില്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാര്‍ ഫ്രാഞ്ചൈസിയോട് പറഞ്ഞു. ക്യാപ്റ്റന്‍സി മോഹം തനിയ്ക്കുണ്ടെന്ന് അദ്ദേഹം ഫ്രാഞ്ചൈസിയോട് പറഞ്ഞതായും വിശ്വസിക്കപ്പെടുന്നു. നിലനിര്‍ത്തല്‍ സമയപരിധിക്ക് ഏകദേശം നാല് ആഴ്ച മുമ്പ് ഒക്ടോബര്‍ 4 നായിരുന്നു ഇത്.

ഈ മീറ്റിംഗുകളില്‍ ഹാര്‍ദിക്കിനെ ക്യാപ്റ്റനായി നിലനിര്‍ത്തുമെന്ന് സീനിയര്‍ ഗ്രൂപ്പിനോട് മാനേജുമെന്റ് പറഞ്ഞതായി മനസ്സിലാക്കുന്നു. കഴിഞ്ഞ സീസണിലെ മോശം പ്രകടനം മറന്നേക്കൂവെന്നും ടീമില്‍ ശരിയായ അന്തരീക്ഷം സൃഷ്ടിച്ചാല്‍ അത് ഹാര്‍ദിക്കിനും മുംബൈക്കും വിജയിക്കാന്‍ സഹായിക്കുമെന്നും മാനേമെന്റ് കളിക്കാരെ അറിയിച്ചു. കളിക്കാര്‍ അത് അംഗീകരിച്ചു.

ബുംറയാണ് ഏറ്റവും ഉയര്‍ന്ന നിലനിര്‍ത്തലിനും ഏറ്റവും ഉയര്‍ന്ന വിലയ്ക്കും അര്‍ഹനെന്ന് ഹാര്‍ദിക്കും സൂര്യകുമാറും രോഹിത്തും സമ്മതിച്ചു. ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചതിനാല്‍ ബുംറ, സൂര്യകുമാര്‍, ഹാര്‍ദിക് എന്നിവര്‍ക്ക് പിന്നില്‍ നാലാമത്തെ നിലനിര്‍ത്തലാകാന്‍ തനിയ്ക്ക് സന്തോഷമേയുളളുവെന്ന് രോഹിത് പറഞ്ഞു.

Advertisement
Next Article