For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

സഞ്ജുവിനെ പുറത്താക്കിയവന് പിന്നാലെ ആരാധകര്‍, ആകെ കുഴങ്ങി ക്രിക്കറ്റ് ലോകം

09:45 AM Nov 10, 2024 IST | Fahad Abdul Khader
Updated At - 09:45 AM Nov 10, 2024 IST
സഞ്ജുവിനെ പുറത്താക്കിയവന് പിന്നാലെ ആരാധകര്‍  ആകെ കുഴങ്ങി ക്രിക്കറ്റ് ലോകം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി20യില്‍ സഞ്ജു സാംസണ്‍ തന്റെ രണ്ടാം ട്വന്റി20 സെഞ്ച്വറി നേടി തിളങ്ങി. 47 പന്തില്‍ നിന്ന് 107 റണ്‍സ് നേടിയ സഞ്ജുവിന്റെ മികച്ച ഇന്നിംഗ്‌സിന്റെ ബലത്തില്‍ ഇന്ത്യ 203 റണ്‍സ് നേടി.

എന്നാല്‍ മത്സരത്തില്‍ ശ്രദ്ധേയമായ മറ്റൊരു കാര്യം സഞ്ജുവിനെ പുറത്താക്കിയ ദക്ഷിണാഫ്രിക്കന്‍ ബൗളറുടെ പേരായിരുന്നു. Nqabayomzi Peter എന്ന ബൗളറുടെ പേര് ഉച്ചരിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി. സമൂഹമാധ്യമങ്ങളില്‍ ട്രോളുകളും നിറഞ്ഞു.

Advertisement

പലരും പേര് ഉച്ചരിക്കാന്‍ ശ്രമിക്കുന്നതും പല രീതിയില്‍ വിളിക്കുന്നതും രസകരമായ കാഴ്ചയായി.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ താരത്തിന്റെ പേര് 'നബയോംസി പീറ്റര്‍' എന്നാണ് ഉച്ചരിക്കുന്നത്. ക്രിക്കറ്റ് കമന്ററിയിലും താരം സ്വയം പരിചയപ്പെടുത്തുന്ന വിഡിയോയിലും ഇത് വ്യക്തമാണ്. ഈ വര്‍ഷം ദക്ഷിണാഫ്രിക്കയ്ക്കായി അരങ്ങേറ്റം കുറിച്ച 22 കാരനാണ് നബയോംസി പീറ്റര്‍.

Advertisement

Advertisement