For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

സ്മിത്തിനെതിരെ പന്തെറിയാന്‍ അശ്വിന്‍ വിസമ്മതിച്ചു, വമ്പന്‍ വെളിപ്പെടുത്തലുമായി ഇന്ത്യന്‍ താരം

10:42 AM Dec 22, 2024 IST | Fahad Abdul Khader
UpdateAt: 10:43 AM Dec 22, 2024 IST
സ്മിത്തിനെതിരെ പന്തെറിയാന്‍ അശ്വിന്‍ വിസമ്മതിച്ചു  വമ്പന്‍ വെളിപ്പെടുത്തലുമായി ഇന്ത്യന്‍ താരം

14 വര്‍ഷത്തെ മികച്ച കരിയറിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ ക്രിക്കറ്റ് ഇതിഹാസം രവിചന്ദ്രന്‍ അശ്വിന്‍. 106 ടെസ്റ്റുകളില്‍ കളിച്ച അനുഭവസമ്പത്തുള്ള അശ്വിന്റെ വിരമിക്കല്‍ ഒരു യുഗത്തിന്റെ അന്ത്യമായാണ് വിലയിരുത്തപ്പെടുന്നത്.

537 ടെസ്റ്റ് വിക്കറ്റുകള്‍ക്ക് പുറമേ, വൈറ്റ്-ബോള്‍ ക്രിക്കറ്റിലും അശ്വിന്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. 116 ഏകദിനങ്ങളില്‍ നിന്ന് 156 വിക്കറ്റുകളും 65 ടി20കളില്‍ നിന്ന് 72 വിക്കറ്റുകളും അശ്വിന്‍ നേടി.

Advertisement

അന്താരാഷ്ട്ര വേദിയില്‍ ഇനി ഇന്ത്യയെ പ്രതിനിധീകരിക്കില്ലെങ്കിലും, ക്രിക്കറ്റിലെ അശ്വിന്റെ യാത്ര അവസാനിച്ചിട്ടില്ല. ക്ലബ് ക്രിക്കറ്റിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും (ഐപിഎല്‍) അദ്ദേഹം കളിക്കുന്നത് തുടരും.

അതെസമയം അശ്വിന്റെ തന്ത്രപരമായ മികവിലേക്ക് വെളിച്ചം വീശുന്ന ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ അസിസ്റ്റന്റ് കോച്ചായി രണ്ട് സീസണുകളില്‍ അശ്വിനൊപ്പം പ്രവര്‍ത്തിച്ചിട്ടുളള കൈഫ്, കളിയെക്കുറിച്ചുള്ള അശ്വിന്റെ ആഴത്തിലുള്ള ധാരണ എങ്ങനെയെന്നാണ് വെളിപ്പെടുത്തിയത്.

Advertisement

'ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാമ്പില്‍ രണ്ട് സീസണുകളില്‍ ഞാന്‍ അശ്വിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2020 ല്‍ ടീം ഫൈനലിലെത്തിയപ്പോള്‍ അശ്വിന്‍ നിര്‍ണായക പങ്ക് വഹിച്ചു. പുതിയ പന്ത് ഉപയോഗിച്ച് ബൗള്‍ ചെയ്ത അദ്ദേഹം രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, കീറോണ്‍ പൊള്ളാര്‍ഡ് തുടങ്ങിയ വലിയ താരങ്ങളുടെ വിക്കറ്റുകള്‍ വീഴ്ത്തി. പിന്നീട് 2021 ല്‍, ഐപിഎല്ലിന് ശേഷം നടന്ന ടി20 ലോകകപ്പിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു രണ്ട് ടൂര്‍ണമെന്റുകളും ദുബായിലാണ് നടന്നത്.'

ഇതിനിടെ അശ്വിന്‍ തന്റെ സഹതാരം സ്റ്റീവ് സ്മിത്തിന് നെറ്റില്‍ ബൗള്‍ ചെയ്യാന്‍ വിസമ്മതിച്ച സംഭവം കൈഫ് ഓര്‍ത്തെടുത്തു, പലര്‍ക്കും അസാധാരണമായ ഒരു തീരുമാനമായിരുന്നു അത്.

Advertisement

'സ്റ്റീവ് സ്മിത്ത് ഞങ്ങളുടെ ടീമിലുണ്ടായിരുന്നു, ഒരു ദിവസം അദ്ദേഹം നെറ്റില്‍ ബാറ്റ് ചെയ്യാന്‍ വന്നപ്പോള്‍, ഞാന്‍ അശ്വിനോട് അദ്ദേഹത്തിന് ബൗള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു, പക്ഷേ അശ്വിന്‍ നിരസിച്ചു. അപ്പോഴാണ് കളിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള വിശകലനത്തില്‍ ഞാന്‍ മതിപ്പുളവാക്കിയത്' കൈഫ് ഒരു പുഞ്ചിരിയോടെ പറഞ്ഞു.

'അ്ന്ന് അശ്വിന്‍ പറഞ്ഞു, 'ഞാന്‍ സ്മിത്തിന് ബൗള്‍ ചെയ്യില്ല കാരണം അദ്ദേഹത്തിന്റെ ഹെല്‍മെറ്റില്‍ ഒരു ക്യാമറയുണ്ട്. അവന്‍ ഞങ്ങളെ റെക്കോര്‍ഡുചെയ്ത് ലോകകപ്പിനായി വിശകലനം ചെയ്യും.' സ്മിത്തിന്റെ ഹെല്‍മെറ്റിലെ ക്യാമറ എനിക്ക് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല, പക്ഷേ അശ്വിന് കഴിഞ്ഞു. ഒരു സഹതാരമെന്ന നിലയില്‍ സ്മിത്തിനെ സഹായിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നു, പക്ഷേ എതിരാളി എന്ന നിലയില്‍ അശ്വിന്‍ ആരോടും കാരുണ്യം കാട്ടില്ല'

അശ്വിന്റെ കളിയെക്കുറിച്ചുള്ള അവബോധത്തിന്റെ ആഴം ആ സമയം തനിയ്ക്ക് വെളിപ്പെട്ടുവെന്ന് കൈഫ് പറയുന്നു. മറ്റ് കളിക്കാര്‍ സ്മിത്തിന്റെ ഹെല്‍മെറ്റിലെ ക്യാമറ അവഗണിച്ചേക്കാം, എന്നാല്‍ ടി20 ലോകകപ്പിന് മുന്നോടിയായുള്ള എതിരാളിയുടെ തയ്യാറെടുപ്പിനുള്ള ഒരു ഉപകരണമായി അശ്വിന്‍ അതിനെ കണ്ടെന്നും കൈഫ് ഓര്‍ക്കുന്നു.