Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

എന്റെ വിരമിക്കല്‍ ഞാന്‍ തീരുമാനിക്കും, ഒരുത്തനും അക്കാര്യം തള്ളണ്ട, തുറന്നടിച്ച് രോഹിത്ത്

01:21 PM Jan 04, 2025 IST | Fahad Abdul Khader
UpdateAt: 01:21 PM Jan 04, 2025 IST
Advertisement

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിരമിക്കല്‍ പ്രചാരണങ്ങള്‍ നിഷേധിച്ചു. കരിയറിലെ തന്നെ ഏറ്റവും മോശം ഫോമിലൂടെ കടന്നുപോകുന്ന രോഹിത്, സിഡ്നി ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Advertisement

ഫോം ഔട്ടിന്റെ പേരില്‍ മാത്രം ഒരു ഇന്ത്യന്‍ ക്യാപ്റ്റന്‍ ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ഇതാദ്യമാണ്. ഇതോടെ രോഹിത് ടെസ്റ്റ് കരിയര്‍ അവസാനിപ്പിക്കുകയാണെന്ന തരത്തില്‍ വ്യാപകമായ പ്രചാരണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.

എന്നാല്‍, ഈ പ്രചാരണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് രോഹിത് വ്യക്തമാക്കി. മാധ്യമങ്ങളല്ല തന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും ടീമിന്റെ ഗുണത്തിനും നേട്ടത്തിനും വേണ്ടിയാണ് താന്‍ ടെസ്റ്റില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചതെന്നും രോഹിത് പറഞ്ഞു.

Advertisement

'പേനയും ലാപ്ടോപുമായി പ്രസ് ബോക്സിലിരിക്കുന്നവര്‍ക്ക് തീരുമാനിക്കാനാവില്ല ഞാന്‍ എപ്പോള്‍ വിരമിക്കുമെന്ന്,' രോഹിത് പറഞ്ഞു. 'രണ്ട് കുട്ടികളുടെ അച്ഛനാണ് ഞാന്‍, എനിക്ക് സ്വയം ചിന്തിക്കാനും തീരുമാനിക്കാനുമുള്ള തലച്ചോറുണ്ട്.'

സ്വന്തം ഫോമിനെക്കുറിച്ചും രോഹിത് തുറന്നുപറഞ്ഞു. 'നിലവില്‍ എന്റെ ബാറ്റ് ഞാന്‍ ആഗ്രഹിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. റണ്‍സ് നേടാനാകുന്നില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ, എന്റെ ഫോമിലേക്ക് തിരിച്ചുവരാന്‍ അഞ്ച് മാസത്തില്‍ കൂടുതല്‍ എടുക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ഫോമിലേക്ക് തിരിച്ചെത്താനായി ഞാന്‍ കഠിനാധ്വാനം ചെയ്യും.'

ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ തോല്‍വിയും ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ മോശം പ്രകടനവുമാണ് രോഹിതിന്റെ ഫോം ഔട്ടിന് കാരണമായത്. പ്രായം കൂടുന്നതിനനുസരിച്ച് കണ്ണും കയ്യും തമ്മിലുള്ള ഒത്തിണക്കത്തില്‍ വരുന്ന പ്രശ്‌നങ്ങളാണ് രോഹിത്തിനെ അലട്ടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നിരുന്നാലും, രോഹിത് ശര്‍മയുടെ ടെസ്റ്റ് കരിയര്‍ ഇവിടെ അവസാനിക്കുന്നില്ലെന്ന് തന്നെയാണ് ഈ വാക്കുകള്‍ സൂചിപ്പിക്കുന്നത്. ഫോം വീണ്ടെടുത്ത് തിരിച്ചുവരാനുള്ള ദൃഢനിശ്ചയത്തിലാണ് ഹിറ്റ്മാന്‍.

Advertisement
Next Article