Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

ജയ്‌സ്വാളിനെ കുറിച്ച് പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടു, പരാതിയുമായി ബെന്‍ ഡക്കറ്റ്

02:17 PM Aug 17, 2024 IST | admin
UpdateAt: 02:17 PM Aug 17, 2024 IST
Advertisement

യശസ്വി ജയ്സ്വാളിന്റെ ബാറ്റിംഗിനെക്കുറിച്ച് താന്‍ പറഞ്ഞത് ഏറെ തെറ്റിദ്ധരിക്കപ്പെട്ടെന്ന പരാതിയുമായി ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡക്കറ്റ് രംഗത്ത്. ഇംഗ്ലണ്ട് ടീമിന്റെ ആക്രമണോത്സുക ശൈലിയാണ് ജയ്സ്വാളിന്റെ ആക്രമണാത്മക ബാറ്റിംഗിന് പ്രചോദനമെന്നും അതിന്റെ ക്രെഡിറ്റ് തങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നുമായിരുന്നു ഡക്കറ്റ് പറഞ്ഞത്. എന്നാല്‍ ഈ പ്രസ്താവനയില്‍ ജയ്സ്വാളിനെ ഒരു ലോകോത്തര കളിക്കാരന്‍ എന്ന് താന്‍ വിശേഷിപ്പിച്ചത് ആരും ചര്‍ച്ച ചെയ്തില്ലെന്നാണ് ഡക്കറ്റിന്റെ പരാതി.

Advertisement

രാജ്കോട്ട് ടെസ്റ്റിന്റെ മൂന്നാം ദിവസം ജയ്സ്വാളിന്റെ അസാധാരണ ബാറ്റിംഗിന് ശേഷം, മറ്റ് ടീമുകളുടെ ആക്രമണോത്സുക സമീപനത്തിന് ഇംഗ്ലണ്ട് അര്‍ഹരാണെന്ന് ഡക്കറ്റ് അവകാശപ്പെട്ടത്. ഇത് വലിയ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. മുന്‍ ഇംഗ്ലണ്ട് നായകന്മാരായ നാസര്‍ ഹുസൈനും മൈക്കല്‍ വോണുമടക്കം ഡക്കറ്റിനെതിരെ രംഗത്തെത്തിയിരുന്നു.

'വാസ്തവത്തില്‍ ഞാന്‍ അവന്റെ ബാറ്റിംഗിനെ അഭിനന്ദിക്കുകയായിരുന്നു. അവന്‍ ഒരു ലോകോത്തര കളിക്കാരനാണെന്ന് ഞാന്‍ പറഞ്ഞത്. എന്നാല്‍ അതിനെക്കുറിച്ച് ആരും സംസാരിച്ചില്ല. ജയ്സ്വാള്‍ പരമ്പരയിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ചു, അവന്‍ അവിശ്വസനീയ പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്' ഡക്കറ്റ് ഡെയ്ലി മെയിലിനോട് പറഞ്ഞു.

Advertisement

ഇംഗ്ലണ്ടിനെതിരെ പരമ്പരയില്‍ ജയ്സ്വാള്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 89 ശരാശരിയില്‍ 712 റണ്‍സ് ആണ് നേടിയത്. രണ്ട് ഇരട്ട സെഞ്ച്വറികളും പരമ്പരയില്‍ നേടിയിരുന്നു.

്അതെസമയം ടെസ്റ്റില്‍ സ്വതന്ത്രമായി കളിക്കാന്‍ അനുവദിച്ചതിന് ടെസ്റ്റ് മുഖ്യ പരിശീലകന്‍ ബ്രെന്‍ഡന്‍ മക്കല്ലത്തിനെ ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ വാനോളം പുകഴ്ത്തി. മക്കല്ലം ചുമതലയേറ്റതിനുശേഷം ഇംഗ്ലണ്ട് ഒരു പരമ്പര മാത്രമാണ് തോറ്റത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടാനുള്ള ശ്രമത്തിലാണ് ഇംഗ്ലീഷുകാര്‍.

Advertisement
Next Article