രോഹിത്ത് പുറത്തേയ്ക്ക്, കോഹ്ലിയ്ക്ക് ദയാവധം, ബിസിസിഐ യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പ്രകടനം വിലയിരുത്താന്‍ യോഗം ചേര്‍ന്ന് ബിസിസിഐ. ഇന്ത്യന്‍ ക്യാപ്റ്റനും കോച്ചും അടക്കം പ്രമുഖര്‍ പങ്കെടുത്ത യോഗത്തില്‍ രോഹിത് ശര്‍മയുടെ ഭാവി സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ നടന്നു.
രോഹിത്തിന്റെ ക്യാപ്റ്റന്‍സി ചാമ്പ്യന്‍സ് ട്രോഫി വരെ മാത്രമായിരിക്കുമെന്ന് യോഗത്തില്‍ തീരുമാനമായതായി സൂചന. ചാമ്പ്യന്‍സ് ട്രോഫിയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ രോഹിത്തിന്റെ ഭാവി തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ട്.
അടുത്ത ക്യാപ്റ്റനായി ജസ്പ്രീത് ബുമ്രയുടെ പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ടെസ്റ്റിലും ഏകദിനത്തിലും ബുമ്ര ക്യാപ്റ്റന്‍ സ്ഥാനമേറ്റേക്കും. ചാമ്പ്യന്‍സ് ട്രോഫിയില്‍ ബുമ്ര വൈസ് ക്യാപ്റ്റന്‍ സ്ഥാനവും ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്.
കോഹ്ലിക്ക് സമയം അനുവദിക്കും
സൂപ്പര്‍ താരം വിരാട് കാഹ്ലിക്ക് ഇനിയും സമയം നല്‍കാനും ബിസിസിഐ തീരുമാനിച്ചു. എന്നാല്‍, ചാമ്പ്യന്‍സ് ട്രോഫിയിലെ പ്രകടനം കോഹ്ലിയുടെ ഭാവിയെ സ്വാധീനിക്കും. സീനിയര്‍ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന നിര്‍ദ്ദേശവും യോഗത്തില്‍ ഉയര്‍ന്നുവന്നു.
ഇതും രോഹിത്ത് സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്. ചുരുക്കത്തില്‍, ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.