Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

അരങ്ങേറാത്ത അവിശ്വസനീയ പേസ് ത്രയങ്ങള്‍, ചാമ്പ്യന്‍സ് ട്രോഫി കിവീസ് ടീമിനെ പ്രഖ്യാപിച്ചു

09:20 AM Jan 12, 2025 IST | Fahad Abdul Khader
UpdateAt: 09:20 AM Jan 12, 2025 IST
Advertisement

ഈ വര്‍ഷം പാകിസ്ഥാനിലും യുഎഇയിലുമായി നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയ്ക്കായുളള ന്യൂസിലന്‍ഡ്് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചാമ്പ്യന്‍സ് ട്രോഫി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം.

Advertisement

ഓക്ള്‍ലന്‍ഡിലെ പുള്‍മാന്‍ ഹോട്ടലില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് ടീം പ്രഖ്യാപനം നടന്നത്. വില്‍ ഒ'റൂര്‍ക്ക്, ബെന്‍ സിയേഴ്സ്, നഥാന്‍ സ്മിത്ത് എന്നീ പേസ് ത്രയം ടീമിലിടം നേടിയതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഒരു സീനിയര്‍ ഐസിസി ടൂര്‍ണമെന്റില്‍ അരങ്ങേറ്റം കുറിക്കുന്ന ഇവര്‍ ടീമിന് പുത്തനുണര്‍വ്വ് പകരുമെന്നാണ് സെലക്ടര്‍മാരുടെ പ്രതീക്ഷ.

കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പില്‍ ട്രാവലിംഗ് റിസര്‍വ് ആയിരുന്ന സിയേഴ്സ്, കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ ഏറെക്കുറെ കളിക്കളത്തിന് പുറത്തായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വെല്ലിംഗ്ടണ്‍ ഫയര്‍ബേര്‍ഡ്സിന്റെ സൂപ്പര്‍ സ്മാഷ് മത്സരത്തിലൂടെയാണ് അദ്ദേഹം തിരിച്ചുവരവ് നടത്തിയത്. ഒ'റൂര്‍ക്കും സ്മിത്തും സമീപ സീസണുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളാണ്.

Advertisement

പുതിയ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറുടെ നേതൃത്വത്തിലാണ് ടീം. സാന്റ്‌നറിന്റെ ക്യാപ്റ്റന്‍സിയിലുള്ള ആദ്യത്തെ പ്രധാന ഐസിസി ടൂര്‍ണമെന്റാണിത്. കെയ്ന്‍ വില്യംസണ്‍, ടോം ലാഥം എന്നീ സീനിയര്‍ താരങ്ങളും ടീമിനൊപ്പമുണ്ട്. വിക്കറ്റ് കീപ്പര്‍ കൂടിയായ ലാഥവും ടീമിലെ ഏറ്റവും പരിചയസമ്പന്നനായ ബാറ്റ്‌സ്മാനായ വില്യംസണും 2013, 2017 പതിപ്പുകളില്‍ കളിച്ചിട്ടുള്ളവരാണ്.

മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവര്‍ പേസ് ആക്രമണത്തിന് കരുത്ത് പകരും. ഐഎല്‍ടി20 പ്ലേ ഓഫുകള്‍ കാരണം ഫെര്‍ഗൂസണിന് ലഭ്യമല്ലെങ്കില്‍ പകരക്കാരനായി ജേക്കബ് ഡഫിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാന്റ്‌നര്‍ സ്പിന്‍ ആക്രമണത്തിന്് നേതൃത്വം നല്‍കും. രച്ചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്സ്, മൈക്കല്‍ ബ്രേസ്വെല്‍ എന്നിവരാണ് ഓള്‍ റൗണ്ടര്‍മാരാണ്. ഡെവണ്‍ കോണ്‍വേയും വില്‍ യങ്ങും ഓപ്പണിംഗില്‍ സ്ഥിരത പകരുമ്പോള്‍ ഡാരില്‍ മിച്ചലും മാര്‍ക്ക് ചാപ്മാനും മധ്യനിരയില്‍ കരുത്ത് പകരും.

2000-ല്‍ നെയ്റോബിയില്‍ നടന്ന ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ന്യൂസിലന്‍ഡ് ഐസിസി നോക്കൗട്ട് ട്രോഫി (ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫി) നേടിയിരുന്നു. അതിനാല്‍ ഈ ടൂര്‍ണമെന്റിന് ന്യൂസിലന്‍ഡിന് പ്രത്യേക പ്രാധാന്യമുണ്ട്.

കഴിഞ്ഞ അഞ്ച് ഐസിസി ടൂര്‍ണമെന്റുകളില്‍ നാലിലും സെമി ഫൈനലിലെത്തിയ ബ്ലാക്ക് ക്യാപ്സ്, ഗ്രൂപ്പ് എയില്‍ പാകിസ്ഥാന്‍, ഇന്ത്യ, ബംഗ്ലാദേശ് എന്നിവര്‍ക്കൊപ്പമാണ്. ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമിയിലെത്തുക.

ടീമിലെ പുതുമുഖങ്ങളെ പ്രത്യേകം അഭിനന്ദിച്ച ഹെഡ് കോച്ച് ഗാരി സ്റ്റീഡ്, ടൂര്‍ണമെന്റിലെ വെല്ലുവിളികളെക്കുറിച്ചും സംസാരിച്ചു.

'ഐസിസി ടൂര്‍ണമെന്റുകള്‍ ഞങ്ങളുടെ കളിയുടെ കൊടുമുടിയാണ്, തിരഞ്ഞെടുക്കപ്പെടുന്നത് വലിയ ബഹുമതിയാണ്,' സ്റ്റീഡ് പറഞ്ഞു. 'ചാമ്പ്യന്‍സ് ട്രോഫിയുടെ ഫോര്‍മാറ്റ് ടീമുകളെ തുടക്കം മുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ പ്രേരിപ്പിക്കുന്നു. പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരായ ത്രിരാഷ്ട്ര പരമ്പരയിലെ തയ്യാറെടുപ്പുകള്‍ നിര്‍ണായകമാകും.'

ഫെബ്രുവരി മൂന്നിന് ടീം പാകിസ്ഥാനിലേക്ക് തിരിക്കും. ഫെബ്രുവരി 19 ന് കറാച്ചിയില്‍ പാകിസ്ഥാനെതിരെയാണ് ആദ്യ മത്സരം. ബാറ്റിംഗ് കോച്ച് ലൂക്ക് റോഞ്ചി, ബൗളിംഗ് കോച്ച് ജേക്കബ് ഓറം, സ്‌പെഷ്യലിസ്റ്റ് സ്പിന്‍ കോച്ച് രംഗന ഹെറാത്ത് എന്നിവരും ബ്ലാക്ക് ക്യാപ്സിന്റെ സപ്പോര്‍ട്ട് സ്റ്റാഫില്‍ ഉള്‍പ്പെടുന്നു. ഉപഭൂഖണ്ഡത്തിലെ സാഹചര്യങ്ങളെക്കുറിച്ച് ഹെറാത്തിന് വിലപ്പെട്ട അനുഭവസമ്പത്തുണ്ട്.

ന്യൂസിലന്‍ഡ് ടീം:

മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), വില്‍ യങ്, ഡെവണ്‍ കോണ്‍വേ, റാച്ചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, ടോം ലാഥം, ഗ്ലെന്‍ ഫിലിപ്സ്, മൈക്കല്‍ ബ്രേസ്വെല്‍, നഥാന്‍ സ്മിത്ത്, മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗൂസണ്‍, ബെന്‍ സിയേഴ്സ്, വില്‍ ഒ'റൂര്‍ക്ക്.

Advertisement
Next Article