തമ്മില്‍ പിരിഞ്ഞു, മൊഴി ചൊല്ലി ഇന്ത്യയും പാകിസ്ഥാനും, ഐസിസിയുടെ നിര്‍ണ്ണായക പ്രഖ്യാപനം
ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരങ്ങള്‍ ഇനി മുതല്‍ നിഷ്പക്ഷ വേദിയില്‍ മാത്രമായിരിക്കും നടത്തുക. ഐസിസിയാണ് ഏറെ കോളികളക്കം സൃഷ്ടിക്കാന്‍ സാധ്യതയുളള ഈ ചരിത്രപരമായ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2024 മുതല്‍ 2027 വരെ ഇരു രാജ്യങ്ങളിലും നടക്കുന്ന ഐസിസി ടൂര്‍ണമെന്റുകളിലെ ഇന്ത്യ-പാക് പോരാട്ടങ്ങള്‍ക്കാണ് ഈ നിയമം ബാധകമാവുക.
അതായത്, ഇന്ത്യയില്‍ നടക്കുന്ന ടൂര്‍ണമെന്റുകളില്‍ പാകിസ്ഥാന്റെ മത്സരങ്ങള്‍ ഇന്ത്യക്ക് പുറത്തും, പാകിസ്ഥാനില്‍ നടക്കുന്ന ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ പാകിസ്ഥാന് പുറത്തുമാകും ഇനി നടക്കുംക. ഈ തീരുമാന പ്രകാരം അടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാകാന്‍ സാധ്യതയുണ്ട്. അതുപോലെ, 2026ല്‍ ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ പാകിസ്ഥാന്റെ മത്സരങ്ങള്‍ മറ്റൊരു രാജ്യത്തായിരിക്കും.
ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ലോകമെമ്പാടുമുള്ള ആരാധകരുണ്ട്. എന്നാല്‍, രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം ഇരു രാജ്യങ്ങളും പരസ്പരം ക്രിക്കറ്റ് കളിക്കുന്നത് വളരെക്കാലമായി നിലച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഐസിസിയുടെ ഈ തീരുമാനം പ്രാധാന്യമര്‍ഹിക്കുന്നത്.
ഐസിസി ചെയര്‍മാന്‍ ജയ് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന ബോര്‍ഡ് യോഗമാണ് ഹൈബ്രിഡ് മോഡലില്‍ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിച്ചത്. അടുത്ത വര്‍ഷം ഫെബ്രുവരി 19ന് ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും പാകിസ്ഥാനും ന്യൂസിലന്‍ഡും ബംഗ്ലാദേശും ഉള്‍പ്പെടുന്ന എ ഗ്രൂപ്പിലാണ്. മാര്‍ച്ച് 1നാണ് ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം.
ഈ തീരുമാനം ഇന്ത്യ-പാക് ക്രിക്കറ്റ് ബന്ധത്തില്‍ പുതിയൊരു അധ്യായം കുറിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.