Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

ചാമ്പ്യന്‍സ് ട്രോഫി: പ്രതി ഐസിസിയാണ്, പാകിസ്ഥാന് മുന്നില്‍ ഉത്തരമില്ലാത്ത ചോദ്യം

09:24 AM Nov 13, 2024 IST | Fahad Abdul Khader
UpdateAt: 09:24 AM Nov 13, 2024 IST
Advertisement

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്ക് പകരം ശ്രീലങ്കയെ ഉള്‍പ്പെടുത്തണമെന്നാണ് പാകിസ്ഥാനിലെ ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു വിദഗ്ദന്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ആ ചര്‍ച്ചയില്‍ തന്നെ ഇതിന് മറുപടിയുണ്ടായി. 'ബാറ്റും പന്തും കൈവശമുള്ള കളിക്കാരനെ നിങ്ങള്‍ ഒഴിവാക്കരുത്. ലോക ക്രിക്കറ്റ് ഇന്ത്യയെ ആശ്രയിക്കുമ്പോള്‍, പ്രത്യേകിച്ച് പ്രക്ഷേപകര്‍ ഇന്ത്യയില്‍ നിന്നുള്ളവരായിരിക്കുമ്പോള്‍, നിങ്ങള്‍ അവരെ ഒഴിവാക്കരുത്' എന്ന് മറ്റൊരു പാനലിസ്റ്റ് മറുപടി നല്‍കി.

Advertisement

ഈ ചര്‍ച്ച പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനും (പിസിബി) അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനും (ഐസിസി) മുന്നിലുള്ള ഉത്തരമില്ലാത്ത കടങ്കഥയെ പ്രതിഫലിപ്പിക്കുന്നു. 1996 ന് ശേഷം ആദ്യമായി ഒരു ആഗോള ടൂര്‍ണമെന്റ് പാകിസ്ഥാനില്‍ നടത്താന്‍ ഉളള തയ്യാറെടുപ്പിലാണ് പാക് ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യ പങ്കെടുക്കുന്നുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ തന്നെ. സുരക്ഷാ പ്രശ്നങ്ങള്‍ക്ക് പേരുകേട്ട പാകിസ്ഥാന്‍ ആ 'സുരക്ഷിതമല്ലാത്ത ഇമേജ്' മാറ്റാന്‍ തയ്യാറാണെന്ന് ലോകത്തെ കാണിക്കാനാണ് പിസിബി ലക്ഷ്യമിടുന്നത്. ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ചാമ്പ്യന്‍സ് ട്രോഫി പോലുള്ള ഒരു പ്രധാന ടൂര്‍ണമെന്റ് നടത്തുന്നത് ഈ ധാരണയെ ശക്തിപ്പെടുത്തും.

എന്നാല്‍ ഇന്ത്യയുടെ പങ്കാളിത്തമില്ലാതെ ചാമ്പ്യന്‍സ് ട്രോഫി - അല്ലെങ്കില്‍ മറ്റേതെങ്കിലും ഐസിസി ഇവന്റ് - വിജയിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പാകിസ്ഥാന്‍ ടൂര്‍ണമെന്റ് നടത്തുകയും ഇന്ത്യയുടെ മത്സരങ്ങള്‍ യുഎഇ പോലുള്ള ഒരു നിഷ്പക്ഷ വേദിയിലേക്ക് മാറ്റുകയും ചെയ്യുന്ന ഹൈബ്രിഡ് മോഡലിനെ പിസിബി എതിര്‍ക്കുന്നു എന്നതും പ്രശ്‌നം സങ്കീര്‍ണ്ണമാക്കുന്നു.

Advertisement

ഇന്ത്യയും ബിസിസിഐയും പാകിസ്ഥാനിലേക്ക് യാത്ര ചെയ്യില്ലെന്ന് വ്യക്തമാക്കിയതോടെ, ഐസിസിക്കും പിസിബിക്കും മുന്നില്‍ കുറച്ച് ഓപ്ഷനുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നതാണ് യാഥാര്‍ത്യം.

ഓരോ ഓപ്ഷനും ടൂര്‍ണമെന്റിനും പിസിബിയുടെ അഭിലാഷങ്ങള്‍ക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. പിസിബി ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും പിന്മാറിയാല്‍ ഐസിസി ഉപരോധം നേരിടേണ്ടിവരും, ഇതില്‍ ഐസിസി ഫണ്ടിംഗില്‍ വെട്ടിക്കുറവും ഉള്‍പ്പെടുന്നു. കൂടാതെ, ചാമ്പ്യന്‍സ് ട്രോഫി മാറ്റിവയ്ക്കുകയോ മറ്റെവിടേയെങ്കിലും നടത്തുകയോ ചെയ്താല്‍ ഹോസ്റ്റിംഗ് ഫീസായി 65 ദശലക്ഷം യുഎസ് ഡോളര്‍ അവര്‍ക്ക് നഷ്ടപ്പെടും, ഇത് പിസിബിക്ക് വലിയൊരു നഷ്ടമാണ്. ടൂര്‍ണമെന്റിനായി കറാച്ചി, റാവല്‍പിണ്ടി, ലാഹോര്‍ എന്നീ മൂന്ന് വേദികളിലും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പിസിബി ഗണ്യമായ നിക്ഷേപം നടത്തിയതിനാല്‍ ഈ നഷ്ടം കൂടുതല്‍ വേദനാജനകമാകും.

ഹൈബ്രിഡ് മോഡല്‍ അംഗീകരിക്കരുതെന്ന് സര്‍ക്കാര്‍ പിസിബിയെ ഉപദേശിച്ചതായി പാകിസ്ഥാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 'അത് ചര്‍ച്ചാവിഷയമല്ല. പിസിബി സ്വാഭാവികമായും സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കും,' സ്ഥിതിഗതികളെക്കുറിച്ച് അറിയാവുന്ന ഒരു പിസിബി വൃത്തം പറഞ്ഞു.

പിസിബി ഐസിസിയ്ക്ക് വിശദീകരണങ്ങള്‍ തേടി കത്തെഴുതിയിട്ടുണ്ട്. ഇന്ത്യയുടെ നിലപാടിനെക്കുറിച്ചുള്ള ഐസിസി-പിസിബി ആശയവിനിമയത്തില്‍ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് പരാമര്‍ശമില്ലെന്നാണ് പ്രമുഖ കായിക മാധ്യമമായ ക്രിക്ക് ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത.് കൂടാതെ പിസിബി ആ വിഷയത്തില്‍ നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ന്യൂസിലാന്‍ഡ് മൂന്ന് തവണയും ഇംഗ്ലണ്ട് രണ്ട് തവണയും ഓസ്‌ട്രേലിയ ഒരിക്കലും പാകിസ്ഥാനില്‍ പര്യടനം നടത്തിയെന്നും അത് എടുത്തുപറഞ്ഞു.

'ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025 ന് പാകിസ്ഥാനിലേക്ക് യാത്ര ചെയ്യില്ലെന്ന ബിസിസിഐയുടെ തീരുമാനത്തിന് വിശദീകരണം തേടിക്കൊണ്ട് കഴിഞ്ഞയാഴ്ച ഐസിസി അയച്ച കത്തിന് പിസിബി മറുപടി നല്‍കിയിട്ടുണ്ട്,' പിസിബി വക്താവ് സാമി-ഉള്‍-ഹസന്‍ ചൊവ്വാഴ്ച ക്രിക്കബസിനോട് പറഞ്ഞു. ലാഹോറില്‍ നടക്കാനിരുന്ന 100 ദിവസത്തെ കൗണ്ട്ഡൗണ്‍ പരിപാടി ഐസിസി റദ്ദാക്കിയതോടെ ടൂര്‍ണമെന്റ് റദ്ദാക്കിയ പോലുളള അവസ്ഥയിലേക്ക് ഐസിസി തള്ളിവിട്ടു.

ഈ സംഭവത്തില്‍ കാര്യങ്ങള്‍ വഷളാക്കിയതില്‍ ഐസിസിയുടെ പങ്ക് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കണക്കിലെടുക്കുമ്പോള്‍ ഇന്ത്യ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യില്ലെന്ന് അറിയാമായിരുന്നു, എന്നിട്ടും ഐസിസി ടൂര്‍ണമെന്റ് പാകിസ്ഥാനില്‍ നടത്താന്‍ തീരുമാനിച്ചു. ടൂര്‍ണമെന്റ് ഷെഡ്യൂള്‍ എല്ലാ പങ്കാളികളുമായും മുന്‍കൂട്ടി പങ്കിട്ടിരുന്നുവെന്നും അന്ന് ബിസിസിഐ യാതൊരു എതിര്‍പ്പും പ്രകടിപ്പിച്ചിരുന്നില്ലെന്നും ഐസിസി അവകാശപ്പെടുന്നു. കൂടാതെ, ചാമ്പ്യന്‍സ് ട്രോഫി പാകിസ്ഥാന് നല്‍കിയതിന് ശേഷം ഏകദേശം 12 ഐസിസി ബോര്‍ഡ് മീറ്റിംഗുകള്‍ നടന്നിട്ടുണ്ട്. ആ സമയത്തൊന്നും ഇന്ത്യയുടെ പങ്കാളിത്തത്തെക്കുറിച്ച് ബിസിസിഐ ഔദ്യോഗികമായി ആശങ്ക പ്രകടിപ്പിച്ചതുമില്ല.

ഇന്ത്യന്‍ സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരമാണ് ബിസിസിഐ പ്രവര്‍ത്തിക്കുന്നതെന്നും ഔദ്യോഗിക അനുമതിയില്ലാതെ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും ഇവിടെ വിസ്മരിക്കപ്പെടുന്നു. ഇന്ത്യ പാകിസ്ഥാനിലേക്ക് ചാമ്പ്യന്‍സ് ട്രോഫിക്കായി യാത്ര ചെയ്യില്ലെന്ന് മുന്‍ ഇന്ത്യന്‍ കായിക മന്ത്രി അനുരാഗ് താക്കൂര്‍ വളരെക്കാലമായി പറഞ്ഞിരുന്നു. അന്ന് അത് ബിസിസിഐയുടെ ഔദ്യോഗിക നിലപാടായിരുന്നില്ലെങ്കിലും, ഇന്ത്യ-പാകിസ്ഥാന്‍ ബന്ധങ്ങളെക്കുറിച്ച് അറിയാവുന്ന ഏതൊരാള്‍ക്കും സ്ഥിതിഗതികള്‍ മനസ്സിലാക്കാന്‍ കഴിയുമായിരുന്നു. ചുരുക്കിത്തില്‍ ഈ ടൂര്‍ണമെന്റിന്റെ ഭാവി എന്താകണം എന്ന കാര്യത്തില്‍ ഇപ്പോള്‍ പന്ത് ഐസിസിയുടെ കോര്‍ട്ടിലാണ്.

Advertisement
Next Article