ജഴ്‌സി വിവാദം, ബിസിസിഐയ്ക്ക് മുന്നറിയിപ്പുമായി ജയ്ഷായുടെ ഐസിസി
ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താന്റെ പേര് ജഴ്‌സിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഐസിസി ഇന്ത്യയോട് ആവശ്യപ്പെട്ടു. ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ആതിഥേയ രാജ്യമായ പാകിസ്താന്റെ പേര് ജഴ്‌സിയില്‍ എഴുതാന്‍ എല്ലാ രാജ്യങ്ങളും ബാധ്യസ്ഥരാണെന്ന് ഐസിസി വ്യക്തമാക്കി.
ഈ നിയമം പാലിക്കാത്തപക്ഷം ഇന്ത്യയ്ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഐസിസി മുന്നറിയിപ്പ് നല്‍കി. പാകിസ്താന്റെ പേര് ജഴ്‌സിയില്‍ നിന്ന് ഒഴിവാക്കിയത് വിവാദമായിരുന്നു.
ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാണ് നടക്കുന്നതെങ്കിലും, ഔദ്യോഗിക വേദിയായ പാകിസ്താന്റെ പേര് എല്ലാ രാജ്യങ്ങളും ടൂര്‍ണമെന്റിന്റെ പേരിനൊപ്പം ജഴ്‌സിയില്‍ പ്രിന്റ് ചെയ്യണമെന്നാണ് ഐസിസി നിയമം. ഇത് ലംഘിച്ച ബിസിസിഐയുടെ നടപടി ഐസിസി പ്രോത്സാഹിപ്പിക്കരുതെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടു.
പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രതികരണം:
'ബിസിസിഐ ക്രിക്കറ്റില്‍ രാഷ്ട്രീയം കൂട്ടികലര്‍ത്തുകയാണ്. ആദ്യം പാകിസ്താനില്‍ കളിക്കാന്‍ ഇന്ത്യ തയ്യാറായില്ല. പിന്നാലെ ഉദ്ഘാടന ചടങ്ങുകളിലേക്ക് ഇന്ത്യന്‍ ടീം ക്യാപ്റ്റനെയും ബിസിസിഐ അയക്കുന്നില്ല. ഇപ്പോള്‍ ചാംപ്യന്‍സ് ട്രോഫിക്ക് വേദിയാകുന്ന രാജ്യത്തിന്റെ പേരും ഇന്ത്യന്‍ ടീമിന്റെ ജഴ്‌സിയില്‍ നിന്ന് ബിസിസിഐ ഒഴിവാക്കുന്നു. ഈ നടപടി ഐസിസി അനുവദിക്കില്ലെന്നാണ് പ്രതീക്ഷ,' പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു.
ചാംപ്യന്‍സ് ട്രോഫി ഫെബ്രുവരി 19ന് ആരംഭിക്കും.
ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്താനും ന്യൂസിലാന്‍ഡുമാണ് ?ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ മറ്റ് എതിരാളികള്‍.