19 പന്തില്‍ കളി തീര്‍ത്ത് ഇന്ത്യ, ലോകകപ്പില്‍ അവിശ്വസനീയ മാസ്
05:52 PM Jan 21, 2025 IST
|
Fahad Abdul Khader
Updated At : 05:52 PM Jan 21, 2025 IST
Advertisement
ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ തുടര്‍ച്ചയായ രണ്ടാം വിജയം നേടി. ഗ്രൂപ്പ് എയില്‍ മലേഷ്യയെ പത്ത് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യയുടെ കുതിപ്പ്.
Advertisement
മലേഷ്യ ഉയര്‍ത്തിയ 32 റണ്‍സ് വിജയലക്ഷ്യം വെറും 2.5 ഓവറില്‍ ഇന്ത്യ മറികടന്നു. ഗോംഗഡി തൃഷ 27 റണ്‍സും കമാലിനി നാല് റണ്‍സുമെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മലേഷ്യയെ ഇന്ത്യന്‍ ബൗളര്‍മാര്‍ തകര്‍ത്തെറിയുകയായിരുന്നു. മലേഷ്യന്‍ നിരയില്‍ ഒരാള്‍ പോലും രണ്ടക്കം കടന്നില്ല.
Advertisement
നാല് ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ വൈഷ്ണവി ശര്‍മയാണ് മലേഷ്യയുടെ തകര്‍ച്ചയ്ക്ക് കാരണമായത്. ഇതില്‍ ഒരു ഹാട്രിക്ക് പ്രകടനവും ഉള്‍പ്പെടുന്നു. ആയുഷി ശുക്ല മൂന്ന് വിക്കറ്റും മലയാളി താരം ജോഷിത ഒരു വിക്കറ്റും വീഴ്ത്തി.
മത്സരത്തിലെ താരമായി വൈഷ്ണവി ശര്‍മയെ തിരഞ്ഞെടുത്തു.
Advertisement
Next Article