സഞ്ജുവിനെ വഞ്ചിച്ചത് കെസിഎ, വലിയ വില നല്‍കേണ്ടി വരും
ചാംപ്യന്‍സ് ട്രോഫിയില്‍ മലയാളി താരം സഞ്ജു സാംസണിന് ഇടം ലഭിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. എന്നാല്‍, സഞ്ജുവിന്റെ ഈ സ്വപ്നത്തിന് പരിക്കേല്‍പ്പിക്കുന്ന ഒരു വിവാദ തീരുമാനമാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) കൈക്കൊണ്ടത്.
ചില സാങ്കേതിക കാര്യങ്ങളുടെയും നിസാര പ്രശ്‌നങ്ങളുടെ പേരിലും ഏകദിന ഫോര്‍മാറ്റിലെ പ്രധാന ആഭ്യന്തര ടൂര്‍ണമെന്റായ വിജയ് ഹസാരെ ട്രോഫിയില്‍ നിന്ന് സഞ്ജുവിനെ കെസിഎ ഒഴിവാക്കുകയായിരുന്നു. ഇത് സഞ്ജുവിന്റെ കരിയറിനും ചാമ്പ്യന്‍സ് ട്രോഫി സ്വപ്‌നത്തിനും വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
ടൂര്‍ണമെന്റിന് മുന്നോടിയായി കെസിഎ സംഘടിപ്പിച്ച പരിശീലന ക്യാമ്പില്‍ പങ്കെടുക്കാത്തതിനാണ് സഞ്ജുവിനെ കെസിഎ ടീമില്‍ നിന്ന് ഒഴിവാക്കിയത്. എന്നാല്‍, ഈ തീരുമാനത്തിനം വിവാദമായതോടെ മറ്റ് ചില കാര്യങ്ങളാണ് കെസിഎ പുറത്ത് പറയുന്നത്. യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനാണ് കെസിഎ ലക്ഷ്യമിടുന്നതെന്നും അതാണ് സഞ്ജുവിനെ ടീമിലേക്ക് പരിഗണിക്കാതിരുന്നതെന്നുമാണ് ഔദ്യോഗിക വിശദീകരണം.
എന്നാല്‍, സഞ്ജു ടൂര്‍ണമെന്റില്‍ കളിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് കെസിഎയ്ക്ക് മെയില്‍ അയച്ചിരുന്നു. ഈ മെയിലിന് കെസിഎ മറുപടി നല്‍കിയില്ലെന്നും ആരോപണമുണ്ട്.
സഞ്ജുവിന്റെ അഭാവത്തില്‍ വിജയ് ഹസാരെ ട്രോഫിയില്‍ കേരളം മോശം പ്രകടനമാണ് കാഴ്ച്ചവെച്ചത്. മുമ്പ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരള ടീമിനെ നയിച്ച സഞ്ജു മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
നിലവില്‍ വിജയ് ഹസാരെ ടൂര്‍ണമെന്റ് കളിക്കാത്തതിനാല്‍ സഞ്ജുവിനെ ഏകദിന ടീമിലേക്ക് ഇന്ത്യ പരിഗണിക്കില്ലെന്ന് റിപ്പോര്‍ട്ട് പുറത്ത് വരുന്നുണ്ട്. സ്ഞ്ജുവിനെ ഒഴിവാക്കി റിഷഭ് പന്തിനേയും ധ്രുവ് ജുറളിനേയുമാണ് ടീം ഇന്ത്യ നിലവില്‍ ചാമ്പ്യന്‍സ് ട്രോഫി കളിപ്പിക്കാന്‍ ആലോചിക്കുന്നത്. ഇങ്ങനെ സംഭവിച്ചാല്‍ കെസിഎ വലിയ വിമര്‍ശനത്തിന് ഇരയാകുമെന്ന് മാത്രമല്ല ആരാധക രോഷത്തിന് പാത്രമാകുകയും ചെയ്യും.