Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

ഗംഭീറിന്റെ ഭാവി ഹ്രസ്വകാലത്തേക്ക് മാത്രം, പരിശീലക സ്ഥാനത്ത് നിന്നും ഉടന്‍ പുറത്താകുമെന്ന് വിലയിരുത്തല്‍

09:53 AM Nov 21, 2024 IST | Fahad Abdul Khader
UpdateAt: 09:53 AM Nov 21, 2024 IST
Advertisement

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നിലവിലെ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ കാലാവധി വളരെ കുറവായിരിക്കുമെന്ന് വിലയിരുത്തലുമായി ന്യൂസിലാന്‍ഡ് മുന്‍ ക്രിക്കറ്റ് താരം സൈമണ്‍ ഡൂള്‍. ഓസ്‌ട്രേലിയയ്ക്കെതിരായ നിര്‍ണായക ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെയാണ് ഡൂളിന്റെ ഈ പ്രസ്താവന. ഓസ്‌ട്രേലിയയ്ക്കെതിരെ ഇന്ത്യ പരാജയപ്പെട്ടാല്‍ ഗംഭീര്‍ പരിശീലക സ്ഥാനത്തുനിന്ന് പുറത്താകുമെന്നാണ് ഡൂളിന്റെ അഭിപ്രായം.

Advertisement

മുന്‍ ഇന്ത്യന്‍ പരിശീലകന്‍ ഗ്രെഗ് ചാപ്പലിന്റെ കാലാവധിയേക്കാള്‍ കുറവായിരിക്കും ഗംഭീറിന്റേതെന്നും ഡൂള്‍ കൂട്ടിച്ചേര്‍ത്തു. 2007 ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ മോശം പ്രകടനത്തിന് ശേഷം ചാപ്പല്‍ പുറത്താക്കപ്പെട്ടിരുന്നു.

ഗംഭീറിന്റെ വ്യക്തിത്വത്തെക്കുറിച്ചും ഡൂള്‍ സംസാരിച്ചു. മാധ്യമങ്ങളുമായി അടുപ്പം പുലര്‍ത്താന്‍ ഇഷ്ടപ്പെടാത്ത വ്യക്തിയാണ് ഗംഭീറെന്നും മോശം ഫലങ്ങള്‍ ഉണ്ടായാല്‍ അദ്ദേഹം പുറത്താകുമെന്നും ഡൂള്‍ പറഞ്ഞു.

Advertisement

ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലെ വൈറ്റ്വാഷ് തോല്‍വിക്ക് ശേഷം ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയ്ക്കെതിരായ പരമ്പര വളരെ നിര്‍ണായകമാണ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തണമെങ്കില്‍ ഈ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഗംഭീറിന്റെ പരിശീലക ജീവിതത്തിലും ഈ പരമ്പര നിര്‍ണായകമാണ്.

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ വിജയത്തോടെയാണ് ഗംഭീര്‍ പരിശീലക ജീവിതം ആരംഭിച്ചത്. എന്നാല്‍, ഏകദിന പരമ്പരയില്‍ ശ്രീലങ്കയോട് തോറ്റു. ബംഗ്ലാദേശിനെതിരായ പരമ്പരകളില്‍ വിജയിച്ചെങ്കിലും ന്യൂസിലാന്‍ഡിനെതിരായ തോല്‍വി ഗംഭീറിന് തിരിച്ചടിയായി. 2027 ഏകദിന ലോകകപ്പ് വരെയാണ് ഗംഭീറിന്റെ കാലാവധി.

Advertisement
Next Article