Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

വിരമിക്കുന്ന വേളയിലും ദയയില്ല, അശ്വിനെതിരെ ആഞ്ഞടിച്ച് ഗവാസ്‌ക്കര്‍

10:37 AM Dec 19, 2024 IST | Fahad Abdul Khader
UpdateAt: 10:37 AM Dec 19, 2024 IST
Advertisement

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ നായകനും ക്രിക്കറ്റ് ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍ രംഗത്ത്. വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ അശ്വിന് പരമ്പര തീരുന്നതുവരെ കാത്തിരിക്കാമായിരുന്നുവെന്നാണ് ഗവാസ്‌കര്‍ തുറന്ന് പറഞ്ഞത്. അശ്വിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം സ്റ്റാര്‍ സ്‌പോട്‌സില്‍ സംസാരിക്കുകയായിരുന്നു ഗവാസ്‌ക്കര്‍.

Advertisement

2014-2015 പരമ്പരയ്ക്കിടെ എം എസ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചതിന് സമാനമാണ് അശ്വിന്റെ വിരമിക്കലും. ടീം മാനേജ്മെന്റിനോട് ഈ പരമ്പരക്ക് ശേഷം എന്നെ സെലക്ഷന് പരിഗണിക്കേണ്ടെന്ന് അദ്ദേഹത്തിന് നേരത്തെ പറയാമായിരുന്നു. ഇത് ധോണി പരമ്പരയ്ക്കിടെ വിരമിച്ചതുപോലെയായി. അതുകൊണ്ട് സംഭവിക്കുന്നത് ടീമില്‍ ഒരാളുടെ കുറവുണ്ടാകുമെന്നതാണെന്നും ഗവാസ്‌കര്‍ പറഞ്ഞു.

ഇത്രയധികം കളിക്കാരെ സെലക്ടര്‍മാര്‍ ഒരു പരമ്പരയ്ക്കായി തെരഞ്ഞെടുത്തതിന് പിന്നിലൊരു കാരണമുണ്ട്. ദൈര്‍ഘ്യമേറിയ പരമ്പരയായതിനാല്‍ ആര്‍ക്കെങ്കിലും പരിക്കേല്‍ക്കാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് അങ്ങനെ വലിയൊരു സംഘത്തെ തെരഞ്ഞെടുക്കുന്നത്. സ്പിന്നര്‍മാരെ തുണയ്ക്കുന്ന സിഡ്നിയില്‍ ഇന്ത്യ രണ്ട് സ്പിന്നര്‍മാരുമായി കളിക്കാനുള്ള സാധ്യതയുണ്ട്. അവിടെ അദ്ദേഹത്തെ കളിപ്പിക്കുമായിരുന്നോ എന്ന് എനിക്കറിയില്ല. മെല്‍ബണിലെ പിച്ച് എങ്ങനെയുള്ളതാകുമെന്നും അറിയില്ല. അതെന്തായാലും ഈ പരമ്പര കഴിയുന്നതുവരെ കാത്തിരിക്കാമായിരുന്നു. പരമ്പരയ്ക്കിടെ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത് അത്ര സാധാരണമല്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു.

Advertisement

വാഷിംഗ്ടണ്‍ സുന്ദറെ അശ്വിന്റെ പിന്‍ഗാമിയായി വളര്‍ത്തിക്കൊണ്ടുവരുമോ എന്ന ചോദ്യത്തിന് അതിനാണ് സാധ്യതയെന്ന് ഗവാസ്‌കര്‍ പറഞ്ഞു.

അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കായി അവസാനമായി കളിച്ച അശ്വിന് ബ്രിസ്‌ബേനില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ടെസ്റ്റിന്റെ അഞ്ചാം ദിനത്തിലെ കളിക്കുശേഷം അശ്വിന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വാര്‍ത്താ സമ്മേളനത്തില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 106 ടെസ്റ്റില്‍ നിന്ന് 537 വിക്കറ്റുകളാണ് അശ്വിന്റെ പേരിലുള്ളത്. ആറ് സെഞ്ചുറികളും 16 അര്‍ധസെഞ്ചുറികളുമായി ബാറ്ററെന്ന നിലയിലും വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കി.

Advertisement
Next Article