പൂജാരയെ തിരിച്ചുവിളിക്കാനാകില്ല, ഇന്ത്യന്‍ ടീമില്‍ പകരം സര്‍പ്രൈസ് താരമുണ്ടാകും, പൂഴിക്കടകന് സെലക്ടര്‍മാര്‍
ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്ക് ശേഷം ഇന്ത്യയുടെ അടുത്ത വെല്ലുവിളി ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയാണ്. അഞ്ച് ടെസ്റ്റുകള്‍ അടങ്ങുന്ന ഈ പരമ്പര ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ക്ക് നിര്‍ണായകമാണ്.
മുന്‍ ഇന്ത്യന്‍ താരങ്ങളും വെറ്ററല്‍ താരങ്ങളുമായ ചേതേശ്വര്‍ പുജാരയെയും അജിന്‍ക്യ രഹാനെയെയും ഒഴിവാക്കി പുതിയ ബാറ്റിംഗ് നിരയുമായാകും ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് പോകുന്നത്. എന്നാല്‍ ര്ഞ്ജിയില്‍ തകര്‍ത്തിടിക്കുന്ന പൂജാരയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന വാദം ശക്തമാണ്.
രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവര്‍ ടീമില്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ട്.
കെ.എല്‍. രാഹുലിനെയും സര്‍ഫറാസ് ഖാനെയും ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. യുവ ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡി ടീമിലെ സര്‍പ്രൈസ് താരമായേക്കുമെന്നാണ് റിപ്പോര്‍ട്ട്,
റുതുരാജ് ഗെയ്ക്വാദ്, അഭിമന്യു ഈശ്വരന്‍, സായ് സുദര്‍ശന്‍ എന്നിവരില്‍ ഒരാള്‍ ബാക്കപ്പ് ഓപ്പണറാകും. ദൈര്‍ഘ്യമേറിയ പര്യടനം കണക്കിലെടുത്ത് ഇന്ത്യ ബാക്കപ്പ് താരങ്ങളെയും ടീമില്‍ ഉള്‍പ്പെടുത്തിയേക്കും.