തിലക് വര്‍മ്മ ക്യാപ്റ്റന്‍, അഭിഷേക് ഉപനായകന്‍, തകര്‍പ്പന്‍ ടീമിനെ പ്രഖ്യാപിച്ചു
എമേര്‍ജിങ് ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഇന്ത്യ 'എ' ടീമിനെ പ്രഖ്യാപിച്ചു. തിലക് വര്‍മ്മയുടെ നേതൃത്വത്തില്‍ 15 അംഗ ടീമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. അഭിഷേക് ശര്‍മ്മയാണ് ടീമിന്റെ ഉപനായകന്‍. ഒക്ടോബര്‍ 19 മുതല്‍ 27 വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്.
പാകിസ്ഥാന്‍, ഒമാന്‍, യുഎഇ എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. ഒക്ടോബര്‍ 19 ന് പാകിസ്ഥാന്‍ 'എ' യ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. യുഎഇയുമായി ഒക്ടോബര്‍ 21 നും ഒമാനുമായി ഒക്ടോബര്‍ 23 നും ഇന്ത്യ ഏറ്റുമുട്ടും.
ഗ്രൂപ്പ് എയില്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഹോങ്കോങ് എന്നീ ടീമുകളാണുള്ളത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടും.
ഇന്ത്യ 'എ' ടീം:
ബാറ്റ്‌സ്മാന്‍മാര്‍: തിലക് വര്‍മ്മ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ (വൈസ് ക്യാപ്റ്റന്‍), നിഷാന്ത് സിന്ധു, രമണ്‍ദീപ് സിങ്, നേഹല്‍ വധേര, ആയുഷ് ബഡോണി
വിക്കറ്റ് കീപ്പര്‍മാര്‍: പ്രഭ്‌സിമ്രാന്‍ സിങ്, അനുജ് റാവത്ത്
ഓള്‍ റൗണ്ടര്‍മാര്‍:
ബൗളര്‍മാര്‍: സായി കിഷോര്‍, ഹൃത്വിക് ഷൊക്കൈന്‍, രാഹുല്‍ ചഹര്‍, വൈഭവ് ആറോറ, അന്‍ഷുല്‍ കംബോജ്, അകീബ് ഖാന്‍, റാസിക് സലാം