ഷമിയടക്കം പുറത്ത്, രാഹുല്‍ തുടരും, ഓസീസിനെതിരായ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
അടുത്തമാസം ഓസ്‌ട്രേലിയയില്‍ ആരംഭിക്കുന്ന അഞ്ച് മത്സര ബോര്‍ഡര്‍ ഗവാസ്്ക്കര്‍ ട്രോഫിയ്ക്കായുളള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത്ത് ശര്‍മ്മ നായകനായ 18 അംഗ ഇന്ത്യന്‍ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്.
പേസര്‍ ജസ്പ്രീത് ബുംറയാണ് വൈസ് ക്യാപ്റ്റന്‍. യുവതാരം അഭിമന്യു ഈശ്വരന്‍ ബാക്കപ്പ് ഓപ്പണറായി ടീമില്‍ ഇടം നേടി എന്നതാണ് ശ്രദ്ധേയമായ കാര്യം. അതെസമയം പ്രമുഖ താരങ്ങളായ റുതുരാജ് ഗെയ്ക്വാദ്, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, മായങ്ക് യാദവ് എന്നിവര്‍ ടീമില്‍ ഇടംപിടിച്ചില്ല.
അതെസമയം മോശം ഫോമിലൂടെ കടന്ന് പോകുന്ന കെ എല്‍ രാഹുല്‍ ടീമില്‍ തുടരും. സര്‍ഫറാസ് ഖാനും ടീമിലുണ്ട്. പേസ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡ് ടീമിലിടം പിടിച്ചു. ജസ്പ്രീത് ബുംറ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ എന്നിവരാണ് ടീമിലെ മറ്റ് പേസര്‍മാര്‍.
റിഷഭ് പന്തും ധ്രുവ് ജുറേലും വിക്കറ്റ് കീപ്പര്‍മാരായി തുടരും. റിസര്‍വ് താരങ്ങളായി മുകേഷ് കുമാര്‍, നവദീപ് സെയ്നി, ഖലീല്‍ അഹമ്മദ് എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ടെസ്റ്റ് പരമ്പരയുടെ ഷെഡ്യൂള്‍:
ഒന്നാം ടെസ്റ്റ്: നവംബര്‍ 22, പെര്‍ത്ത്
രണ്ടാം ടെസ്റ്റ്: ഡിസംബര്‍ 6, അഡ്‌ലെയ്ഡ് (ഡേ നൈറ്റ്)
മൂന്നാം ടെസ്റ്റ്: ഡിസംബര്‍ 14, ബ്രിസ്‌ബേന്‍
നാലാം ടെസ്റ്റ്: ഡിസംബര്‍ 26, മെല്‍ബണ്‍
അഞ്ചാം ടെസ്റ്റ്: ജനുവരി 3, സിഡ്‌നി
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം:
രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ , ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍.
റിസര്‍വ് താരങ്ങള്‍: മുകേഷ് കുമാര്‍, നവ്ദീപ് സൈനി, ഖലീല്‍ അഹമ്മദ്