For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

തിരിച്ചടിച്ച് ടീം ഇന്ത്യ, അസാദാരണ ഇന്നിംഗ്‌സുമായി ജയ്‌സ്വാളിന്റെ പ്രത്യാക്രമണം

11:57 AM Oct 26, 2024 IST | Fahad Abdul Khader
UpdateAt: 11:57 AM Oct 26, 2024 IST
തിരിച്ചടിച്ച് ടീം ഇന്ത്യ  അസാദാരണ ഇന്നിംഗ്‌സുമായി ജയ്‌സ്വാളിന്റെ പ്രത്യാക്രമണം

ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ തോല്‍വി ഒഴിവാക്കാന്‍ പൊരുതുന്നു. 359 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 12 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സ് എന്ന നിലയിലാണ്. ഇതോടെ ഒന്‍പത് വിക്കറ്റ് അവശേഷിക്കെ ഇന്ത്യയ്ക്ക് 278 റണ്‍സ് കൂടി വേണം.

എട്ട് റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 36 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സും സഹിതം 46 റണ്‍സുമായി യശ്വസ്വി ജയ്‌സ്വാളും 20 പന്തില്‍ 22 റണ്‍സുമായി ശുഭ്മാന്‍ ഗില്ലുമാണ് ക്രീസില്‍. മച്ചല്‍ സാന്റനറാണ് രോഹിത്ത് ശര്‍മ്മയെ പുറത്താക്കിയത്.

Advertisement

നേരത്തെ 195ന് അഞ്ച് എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് രണ്ടാം ഇന്നിംഗ്സില്‍ 255 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെയാണ് ന്യൂസിലാന്‍ഡ് 358 റണ്‍സ് മുന്നിലെത്തിയത്.

ഇന്ന് വീണ അഞ്ച് കിവീസ് വിക്കറ്റില്‍ മൂന്നും ജഡേജയാണ് സ്വന്താക്കിയത്. ടോം ബ്ലണ്ടല്‍ (41), ഗ്ലെന്‍ ഫിലിപ്സ് (48*) എന്നിവര്‍ ന്യൂസിലാന്‍ഡിനായി തിളങ്ങി. നേരത്തെ കിവീസ് ക്യാപ്റ്റന്‍ ടോം ലാതം (86) ന്യൂസിലന്‍ഡിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചിരുന്നു.

Advertisement

ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകളും വാഷിംഗ്ടണ്‍ സുന്ദര്‍ നാല് വിക്കറ്റുകളും രവിചന്ദ്രന്‍ അശ്വിന്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി.

Advertisement
Advertisement