കിവീസിനോട് പകവീട്ടി ഇന്ത്യ, ഏകദിന പരമ്പര സ്വന്തമാക്കി
ടി20 ലോകകപ്പ് ജേതാക്കളായ ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. മൂന്നാം ഏകദിനത്തില്‍ ആറ് വിക്കറ്റിന് ജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. സൂപ്പര്‍ താരം സ്മൃതി മന്ദാനയുടെ സെഞ്ച്വറിയുടെയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ അര്‍ധസെഞ്ച്വറിയുടെയും മികവിലാണ് ഇന്ത്യയുടെ വിജയം.
ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ആദ്യം ബാറ്റ് ചെയ്ത് 232 റണ്‍സിന് ഓള്‍ഔട്ടായി. മറുപടിയായി ഇന്ത്യ 44.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെടുത്ത് വിജയലക്ഷ്യം മറികടന്നു.
മന്ദാന 122 പന്തില്‍ നിന്ന് 100 റണ്‍സും ഹര്‍മന്‍പ്രീത് 63 പന്തില്‍ നിന്ന് 59 റണ്‍സും നേടി. ന്യൂസിലന്‍ഡിനായി ബ്രൂക്ക് ഹാലിഡേ 86 റണ്‍സുമായി തിളങ്ങി. 122 പന്തില്‍ 10 ഫോറടക്കമാണ് സ്മൃതി മന്ദാനയുടെ സെഞ്ച്വറി പ്രകടനം. ഹര#മീത് ആകട്ടെ 63 പന്തില്‍ ആറ് ഫോറടക്കം 59 റണ്‍സാണ് നേടിയത്.
ആദ്യം ബാറ്റിംഗില്‍ ഇന്ത്യയ്ക്കായി ദീപ്തി ശര്‍മ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ന്യൂസിലന്‍ഡിനായി ബ്രൂക്ക് ഹാലിഡേ 96 പന്തില്‍ ഒന്‍പത് ഫോറും മൂന്ന് സിക്‌സും സഹിതം 86 റണ്‍സും സ്വന്തമാക്കി. ഈ വിജയത്തോടെ ഇന്ത്യന്‍ വനിതാ ടീം ഏകദിന പരമ്പര സ്വന്തമാക്കി.