For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ഓസീസിനെതിരെ ഇന്ത്യ ഒരിക്കലും 4-0ത്തിന് ജയിക്കില്ല, തുറന്നടിച്ച് ഗവാസ്‌ക്കര്‍

09:44 PM Nov 05, 2024 IST | Fahad Abdul Khader
Updated At - 09:46 PM Nov 05, 2024 IST
ഓസീസിനെതിരെ ഇന്ത്യ ഒരിക്കലും 4 0ത്തിന് ജയിക്കില്ല  തുറന്നടിച്ച് ഗവാസ്‌ക്കര്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് സാധ്യതയില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. ഓസ്‌ട്രേലിയയെ 4-0 ന് തോല്‍പ്പിക്കാന്‍ ഇന്ത്യയ്ക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ടീം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഓസ്‌ട്രേലിയയില്‍ വിജയിക്കുക എന്നതിലാണെന്നും, പരമ്പരയിലെ വിജയത്തിന്റെ കണക്കുകള്‍ പ്രധാനമല്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു.

Advertisement

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ വീണ്ടും സന്തോഷിപ്പിക്കണമെങ്കില്‍ ടീം ജയിക്കണമെന്നും ഗവാസ്്ക്കര്‍ കൂട്ടിച്ചേര്‍ത്തു.

'ഓസ്‌ട്രേലിയയെ 4-0ത്തിന് പരാജയപ്പെടുത്താന്‍ ഇന്ത്യയ്ക്ക് സാധിക്കില്ല. അങ്ങനെ സംഭവിച്ചാല്‍ ഞാന്‍ ചന്ദ്രനില്‍ എത്തിയിരിക്കും. ഒരുപക്ഷേ 3-1ന് ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയെ പരാജയപ്പെടുത്താന്‍ സാധിച്ചേക്കും. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനെക്കുറിച്ച് സംസാരിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല.' സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു.

Advertisement

ഈ മാസം അവസാനം ആരംഭിക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പര 4-0 ന് വിജയിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് മറ്റ് ടീമുകളുടെ സഹായമില്ലാതെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്താന്‍ സാധിക്കൂ. അപ്പോള്‍ ഇന്ത്യയുടെ വിജയശതമാനം 65.79 ആയി ഉയരും. ശ്രീലങ്ക, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകള്‍ രണ്ടാം സ്ഥാനത്തിനായി മത്സരിക്കും.

Advertisement
Advertisement