ബംഗ്ലാദേശിനെതിരെ ആ രണ്ട് ദിനം കൊണ്ടുളള ജയം, ഇന്ത്യയെ തകര്‍ത്തത് 'ഓവര്‍ കോണ്‍ഫിഡന്‍സ്'
സല്‍മാന്‍ മുഹമ്മദ് ഷുഹൈബ്
ഇന്ത്യ 156 ന് ഓള്‍ ഔട്ട് ആയ പിച്ചില്‍ മൂന്നാം ഇന്നിങ്‌സില്‍ ആദ്യമായി ഒരു മൈഡന്‍ എറിയുന്നത് 42 ആം ഓവറിലാണ്.. 2002 ന് ശേഷം ആദ്യമായാണ് ഇന്ത്യ ഒരു ഇന്നിങ്‌സില്‍ ആദ്യ മൈഡന്‍ എറിയാന്‍ 29 ഓവറിനു മുകളിലേക്ക് എടുക്കുന്നത്..
ന്യൂസിലാന്‍ഡിന്റെ സെക്കന്റ് ചോയിസ് ലെഫ്റ്റ് ആം സ്പിന്നര്‍ 7 വിക്കെറ്റ് എടുത്ത പിച്ചില്‍ ഇന്ത്യയുടെ പ്രീമിയം ലെഫ്റ്റ് ആം സ്പിന്നറിനു ഇതുവരെ ഒരു വിക്കെറ്റ് പോലും എടുക്കാന്‍ സാധിച്ചിട്ടില്ല..
ആദ്യ ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് എടുത്തത് തൊട്ട് ഇങ്ങോട്ട് ചെയ്ത ഒരു കാര്യം പോലും ഗതി പിടിച്ചില്ല എന്നുള്ളതാണ് സത്യം..
Not always you see an Indian team failing with bat, ball and captaincy in a home series-
ബംഗ്ലാദേശിനെതിരായ ലാസ്റ്റ് ടെസ്റ്റിലെ അള്‍ട്രാ അറ്റാക്കിങ് അപ്രോച്ച് നല്‍കിയ വിജയം ഓവര്‍ കോണ്‍ഫിഡന്‍സ് നല്‍കി എന്ന് കരുതിയാല്‍ പോലും തെറ്റ് പറയാന്‍ കഴിയില്ല!