സഞ്ജു പുറത്ത്, ചാമ്പ്യന്‍സ് ട്രോഫിയ്ക്കുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ചാമ്പ്യന്‍സ് ട്രോഫിയ്ക്കുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ സഞ്ജു സാംസണും കരുണ്‍ നായരും ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചില്ല. രോഹിത്ത് ശര്‍മ്മ നയിക്കുന്ന ടീമില്‍ ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റനായി ടീമിലിടം പിടിച്ചു.
ശ്രേയസ് അയ്യര്‍, മുഹമ്മദ് ഷമി ടീമില്‍ തിരിച്ചെത്തി. വിരാട് കോഹ്ലിയും ബാറ്റ്സ്മാനായി ടീമിലുണ്ട്. ജസ്പ്രിത് ബുംറയും ഇന്ത്യയ്ക്കായി ചാമ്പ്യന്‍സ് ട്രോഫി കളിയ്ക്കും.
കെഎല്‍ രാഹുലാണ് വിക്കറ്റ് കീപ്പര്‍. സഞ്ജുവിനെ ഒഴിവാക്കി റിഷഭ് പന്ത് സെക്കന്റ് വിക്കറ്റ് കീപ്പറായും ടീമിലിടം പിടിച്ചു.
ഹാര്‍ദ്ദിക്ക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ എന്നിവരാണ് ഓള്‍റൗണ്ടര്‍മാര്‍. കുല്‍ദീപ് യാദവാണ് ടീമിലെ സ്പെഷ്യലിസ്റ്റ് സ്പിന്നര്‍. ബുംറയേയും ഷമിയേയും കൂടാതെ അര്‍ഷദീപ് സിംഗ് സ്പിന്നറായി ടീമിലുണ്ട്. യശസ്വി ജയ്സ്വാള്‍ ബാക്കപ്പ് ഓപ്പണറായും ടീമിലുണ്ട്.
ടീം ഇതാ:
- രോഹിത് ശർമ്മ (ക്യാപ്റ്റൻ)
- ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ)
- വിരാട് കോലി
- ശ്രേയസ് അയ്യർ
- കെ എൽ രാഹുൽ
- ഹാർദിക് പാണ്ഡ്യ
- അക്സർ പട്ടേൽ
- വാഷിംഗ്ടൺ സുന്ദർ
- കുൽദീപ് യാദവ്
- ജസ്പ്രീത് ബുംറ
- മുഹമ്മദ് ഷമി
- അർഷ്ദീപ് സിംഗ്
- യശസ്വി ജയ്സ്വാൾ
- ഋഷഭ് പന്ത്
- രവീന്ദ്ര ജഡേജ