ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി, സൂപ്പര്‍ താരം ചാമ്പ്യന്‍സ് ട്രോഫി കളിക്കില്ല, സഞ്ജുവും കൈയ്യാലപ്പുറത്ത്
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം അടുത്തിരിക്കെ, ടീമിനെക്കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ ആണ് പുറത്ത് വരുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇന്ത്യന്‍ സൂപ്പര്‍ താരം ജസ്പ്രിത് ബുംറ കളിയ്ക്കുമോയെന്നതാണ്.
എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ പേസര്‍ ജസ്പ്രീത് ബുംറക്ക് ചാമ്പ്യന്‍സ് ട്രോഫിയിലെ ഗ്രൂപ്പ് ഘട്ട് മത്സരങ്ങള്‍ നഷ്ടമാകുമെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈ മാസം 19ന് ടീം പ്രഖ്യാപനം പ്രതീക്ഷിക്കുന്നു. രോഹിത് ശര്‍മ്മ ക്യാപ്റ്റനായി തുടരുമെന്നാണ് സൂചന. ടീമില്‍ ആരെല്ലാം ഉണ്ടാകും എന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.
അതിനിടെ ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായി റിഷഭ് പന്തിന് പകരം മലയാളി താരം സഞ്ജു സാംസണെ പരിഗണിക്കുമെന്നും ഇല്ലെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.
കെ എല്‍ രാഹുലിനെ ചാമ്പ്യന്‍സ് ട്രോഫിയില്‍ സ്‌പെഷലിസ്റ്റ് ബാറ്ററായിട്ടാവും കളിപ്പിക്കുകയെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കെ എല്‍ രാഹുല്‍ സ്‌പെഷലിസ്റ്റ് ബാറ്ററായി കളിച്ചാല്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സഞ്ജു സാംസണിനൊപ്പം റിഷഭ് പന്തിനെയും സെലക്ടര്‍മാര്‍ പരിഗണിക്കാനിടയുണ്ട്.
എന്നാല്‍ സഞ്ജു വിജയ് ഹസാരെ ട്രോഫിയില്‍ നിന്നും വിട്ടുനിന്നത് അദ്ദേഹത്തിന് വിനയാകുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. അങ്ങനെയെങ്കില്‍ സഞ്ജുവിന് പകരം ധ്രുവ് ജുറള്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറും.