For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

നാണംകെട്ട് ഇന്ത്യ, യുഎഇയോടും തോറ്റും, ഹോങ്കോങ് സിക്‌സസില്‍ നിന്ന് പുറത്ത്.

12:17 PM Nov 02, 2024 IST | Fahad Abdul Khader
UpdateAt: 12:17 PM Nov 02, 2024 IST
നാണംകെട്ട് ഇന്ത്യ  യുഎഇയോടും തോറ്റും  ഹോങ്കോങ് സിക്‌സസില്‍ നിന്ന് പുറത്ത്

ഹോങ്കോങ് ഇന്റര്‍നാഷണല്‍ സിക്‌സസില്‍ നാണംകെട്ട് ഇന്ത്യ. ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ ഏറ്റുവാങ്ങി ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്ന് തന്നെ പുറത്തായി. യുഎഇ, ഇംഗ്ലണ്ട്, പാകിസ്ഥാന്‍ എന്നീ ടീമുകള്‍ക്കെതിരെയാണ് ഇന്ത്യ പരാജയപ്പെട്ടത്.

ഏറ്റവും അവസാനം യുഎഇയോട് ഒരു റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. നിശ്ചിത ആറ് ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണ് യുഎഇ നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യയ്ക്ക് 129 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പ (43) ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

Advertisement

അവസാന ഓവറില്‍ 27 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ അഞ്ച് പന്തില്‍ സ്റ്റുവര്‍ട്ട് ബിന്നി 24 റണ്‍സ് നേടി. എന്നാല്‍ അവസാന പന്ത് അതിര്‍ത്തി കടത്താന്‍ സാധിച്ചില്ല. രണ്ടാം റണ്‍ ഓടിയെടുക്കാനുള്ള ശ്രമത്തില്‍ പുറത്താവുകയും ചെയ്തു.

ഭരത് ചിപ്ലി (20), മനോജ് തിവാരി (10) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. കേദാര്‍ ജാദവ് (9) പുറത്താവാതെ നിന്നു. നേരത്തെ ഖാലിദ് ഷായുടെ (42) ഇന്നിംഗ്സാണ് യുഎഇയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സഹൂര്‍ ഖാന്‍ (37) പുറത്താവാതെ നിന്നു. ബിന്നി ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി.

Advertisement

ഇംഗ്ലണ്ടിനോട് 15 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. 121 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 105 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. കേദാര്‍ ജാദവ് (48) ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ഗ്രൂപ്പില്‍ രണ്ട് മത്സരവും തോറ്റതോടെ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. പാകിസ്ഥാനും യുഎഇയും ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി.

Advertisement

Advertisement